ആയിഷ നെഷ്‌വത്തിനെ എറണാകുളം ജില്ലാ കെഎംസിസി ആദരിച്ചു

കാലിഗ്രാഫിയിലും പെൻസിൽ സ്റ്റെൻസിൽ ആർട്ടിലും മികച്ച സൃഷ്ടികൾ രചിച്ച ആയിഷ നെഷ്‌വത്ത്


ദമാം ഇൻറർനാഷണൽ ഇന്ത്യൻ സ്കൂളിൽ മൈക്രോ ബയോളജിയില്‍ സ്കൂൾ ടോപ്പറാവുകയും കാലിഗ്രാഫിയിലും പെൻസിൽ സ്റ്റെൻസിൽ ആർട്ടിലും മികച്ച സൃഷ്ടികൾ ഉണ്ടാക്കുകയും ചെയ്ത ആയിഷ നെഷ്‌വത്തിനെ ദമാം എറണാകുളം ജില്ലാ കെഎംസിസി ആദരിച്ചു. ജില്ലാ കമ്മിറ്റിയുടെ സ്നേഹോപഹാരം സാഹിദാബി മുഹമ്മദലി സമ്മാനിച്ചു.

ജില്ലാ കെഎംസിസി ചെയർമാൻ മുഹമ്മദലി ഓടക്കാലി, പ്രസിഡണ്ട് മുസ്തഫ കമാൽ കോതമംഗലം, ആക്ടിംഗ് ജനറൽ സെക്രട്ടറി സാദിഖ് കാദർ കുട്ടമശ്ശേരി, അൽകോബാർ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സിറാജ് ആലുവ, പ്രവർത്തക സമിതി അംഗങ്ങളായ സൈനുദ്ദീൻ ചേലക്കുളം, അഡ്വക്കേറ്റ് നിജാസ് സൈനുദ്ദീൻ കൊച്ചി, സനൂപ് സുബൈർ മട്ടാഞ്ചേരി, നൂറാ സനൂപ്എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

എറണാകുളം സ്വദേശിയ മുൻ ഇന്ത്യൻ സ്കൂൾ ചെയർമാൻ മുഹമ്മദ് സുനിലി ന്റെയും ഷെഫീദ യുടെയും മകളായ ആയിഷ നെഷ് വത്ത് ജനിച്ചതും വളർന്നതും ദമ്മാമിലാണ്. സഹോദരി ഫാത്തിമ കൊച്ചി നുവാൽസിൽ നിയമപഠന വിദ്യാർഥിനിയാണ്. സൗദിയുടെ തൊണ്ണൂറാം ദേശീയ ദിനത്തോടനുബന്ധിച്ച് സൗദി ജനതയ്ക്ക് ആശംസകൾ നേർന്നു കൊണ്ട് സൽമാൻ രാജാവിന്‍റേയും കിരീടാവകാശിയുടെയും പെൻസിൽ കൊണ്ടു തീർത്ത കാലിഗ്രാഫി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

0 comments