ആർ എസ്സ് എസ്സ് വേട്ടക്കെതിരെ പ്രതിഷേധ പ്രകടനം നടത്തി വെൽഫെയർ പാർട്ടി


യു.പി.യിൽ നടന്ന് കൊണ്ടിരിക്കുന്ന ആർ എസ് എസ് പോലീസ് വേട്ടയിലും ബുൾഡോസർ രാജിലും രാജ്യത്തുടനീളം നടന്നുകൊണ്ടിരിക്കുന്ന ശക്തമായ പ്രതിഷേധത്തിന്റെ ഭാഗമായി കീഴുപറമ്പ് പഞ്ചായത്ത് വെൽഫെയർ പാർട്ടി കമ്മിറ്റി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. കീഴുപറമ്പ് അങ്ങാടിയിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് നിരവധി പ്രവർത്തകരാണ് പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തത്.

വെൽഫെയർ പാർട്ടി പഞ്ചായത്ത് പ്രസിഡന്റ് എം.റഹ്മത്തുള്ള, വൈസ് പ്രസിഡന്റ് കെ.സി അഹമ്മദ് കുട്ടി, ട്രഷറർ ശിഹാബ് പി.കെ, അസിസ്റ്റന്റ് സെക്രട്ടറി അഷ്റഫ് കോളകോടൻ, കെ.വി റഫീഖ് ബാബു, ഫ്രറ്റേണിറ്റി മൂവ്മെന്റ് മണ്ഡലം കൺവീനർ കെ.എൻ ഡാനിഷ്, മൻസൂർ വൈ.കെ,ഹിലാൽ എ.പി, മൻസൂർ എം.കെ തുടങ്ങിയവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.

0 comments