ഇന്നുമുതൽ ട്രെയിൻ ടിക്കറ്റ് ക്യു ആർ. കോഡ് വഴിയും ലഭ്യമാകും

കോഴിക്കോട് : റെയിൽവേ സ്റ്റേഷനുകളിലെ ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിംഗ് മെഷീനുകളിൽ ഇന്നുമുതൽ ക്യു ആർ കോഡ് ഉപയോഗിച്ച് പണമടച്ച് ടിക്കറ്റെടുക്കാം. ജി പേ, പേ ടി എം, ഫോൺ പേ, റെയിൽവേ സ്‌മാർട്ട് കാർഡ്, ഭീം ആപ് എന്നിവ വഴിയാണിത്. ടിക്കറ്റെടുക്കുമ്പോൾ സ്ക്രീനിൽ തെളിയുന്ന ക്യു.ആർ കോഡ് മൊബൈൽ ഫോണിൽ സ്‌കാൻ ചെയ്‌താണ് പണമടയ്ക്കേണ്ടത്. കോയിൻ, ഓൺലൈൻ പേയ്മെന്റ് സൗകര്യങ്ങൾ മാത്രമാണ് നിലവിൽ ഉണ്ടായിരുന്നത്.


ദക്ഷിണ റെയിൽവേയിലെ വിവിധ സ്റ്റേഷനുകളിലായി 99 ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിംഗ് മെഷീനുകളാണുള്ളത്. ഇവയിലെല്ലാം ഈ സൗകര്യം ലഭ്യമാകും. പ്ളാറ്റ് ഫോം ടിക്കറ്രെടുക്കാനും സീസൺ ടിക്കറ്റ് പുതുക്കാനും ഈ സംവിധാനം ഉപയോഗിക്കാം. സീസൺടിക്കറ്റ് പുതുക്കുമ്പോൾ 0.5% നിരക്കിളവും ലഭിക്കും.

0 comments