എളമരം പാലം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചുഎളമരം : കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന എളമരം കടവ് പാലം നാടിന് സമർപ്പിച്ചു. രണ്ട് ജില്ലകളിൽ നിന്നും ഒഴുകിയെത്തിയ പതിനായിരങ്ങളെ സാക്ഷിയാക്കി മന്ത്രി പി.എ.മുഹമ്മദ് റിയാസാണ് പാലം ഉദ്ഘാടനം ചെയ്തത്.


മാവൂർ ഭാഗത്തുനിന്ന് നാടമുറിച്ച് പാലത്തിലേക്ക് കയറിയ വിശിഷ്ടാതിഥികൾ ഘോഷയാത്രയുടെ അകമ്പടിയോടെ എളമരത്ത് എത്തി. തുടർന്ന് ഉദ്ഘാടന ഫലകം അനാഛാദനം ചെയ്ത മന്ത്രി പാലം നാടിന് സമർപ്പിച്ചു.


ചടങ്ങിൽ ടി.വി. ഇബ്രാഹിം എം.എൽ.എ അധ്യക്ഷത വഹിച്ചു. എം.പിമാരായ അബ്ദുസ്സമദ് സമദാനി, എളമരം കരീം തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങ് പൂർത്തിയായ ശേഷം രാത്രിയോടെ വാഹനങ്ങൾ കടത്തി വിടും.

35 കോടി രൂപ ചെലവഴിച്ച് കേന്ദ്ര റോഡ് ഫണ്ട് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പാലം നിർമിച്ചത്.


0 comments