''ഐ.സി.യു വാർഡിൽ അനാസ്ഥയുണ്ടായി''; പൊലീസിന് മുന്നിലും മൊഴി ആവർത്തിച്ച് ഡോ നജ്മ


കളമശ്ശേരി മെഡിക്കൽ കോളേജ് ഐ.സി.യു വാർഡിൽ അനാസ്ഥയുണ്ടായെന്ന് പൊലീസിന് മുന്നിലും ആവർത്തിച്ച് ഡോ നജ്മ. സമൂഹ്യമാധ്യമങ്ങളിലക്കം നടക്കുന്ന അധിക്ഷേപങ്ങൾക്കെതിരെ കോടതിയെയും ദേശീയ മനുഷ്യാവകാശ കമ്മീഷനെയും സമീപിക്കുമെന്നും നജ്മ പ്രതികരിച്ചു. ചികിത്സാപിഴവ് ചൂണ്ടിക്കാട്ടി പൊലീസിന് ലഭിച്ച പരാതിയില്‍ ഇന്നും മൊഴിയെടുപ്പ് തുടരും. ഫോര്‍ട്ട്കൊച്ചി സ്വദേശി സി.കെ. ഹാരിസിന്‍റെ ബന്ധുക്കൾ നൽകിയ പരാതിയിൽ ഡോ.നജ്മയുടെയും മെഡിക്കല്‍‌ കോളജ് അധികൃതരുടെയും മൊഴി പൊലീസ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. മെഡിക്കല്‍ കോളജ് സൂപ്രണ്ട്, ആര്‍ എംഒ തുടങ്ങിയവരുടെയും ഹാരിസ് മരിച്ച ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്നവരില്‍ ചിലരുടെയും മൊഴിയാണ് കളമശേരി സിഐയുടെ നേതൃത്വത്തിലുളള സംഘം മെഡിക്കല്‍ കോളജിലെത്തി രേഖപ്പെടുത്തിയത്. ഡോ. നജ്മയുടെ മൊഴി കളമശേരി പൊലീസ് സ്റ്റേഷനില്‍ വിളിപ്പിച്ചാണ് രേഖപ്പെടുത്തിയത്. മൂന്നര മണിക്കൂറിലധികം മൊഴിയെടുപ്പ് നീണ്ടു. മെഡിക്കൽ കോളേജ് ഐ.സി.യു വാർഡിൽ അനാസ്ഥയുണ്ടായെന്ന് പൊലീസിന് മുന്നിലും നജ്മ ആവര്‍ത്തിച്ചു. സമൂഹ്യമാധ്യമങ്ങളിലക്കം നടക്കുന്ന അധിക്ഷേപങ്ങൾക്കെതിരെ കോടതിയെയും ദേശീയ മനുഷ്യാവകാശ കമ്മീഷനെയും സമീപിക്കാനൊരുങ്ങുകയാണ് നജ്മ. ഹാരിസിന്‍റെ മരണത്തിലെ അനാസ്ഥ സംബന്ധിച്ച് നഴ്സുമാരുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ സന്ദേശം അയച്ച നഴ്സിംഗ് ഓഫീസറുടെ മൊഴി കോട്ടയം നീണ്ടൂരിലെ വീട്ടിലെത്തി പൊലീസ് നേരത്തേ രേഖപ്പെടുത്തിയിരുന്നു. അതേസമയം, ചികിത്സയിലിരിക്കെ മരിച്ച ബൈഹക്കി, ജമീല എന്നിവരുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ ബന്ധുക്കളുടെ മൊഴിയെടുപ്പ് ഇന്നുണ്ടാകും

0 comments

Recent Posts

See All

കോഴിക്കോട് : റെയിൽവേ സ്റ്റേഷനുകളിലെ ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിംഗ് മെഷീനുകളിൽ ഇന്നുമുതൽ ക്യു ആർ കോഡ് ഉപയോഗിച്ച് പണമടച്ച് ടിക്കറ്റെടുക്കാം. ജി പേ, പേ ടി എം, ഫോൺ പേ, റെയിൽവേ സ്‌മാർട്ട് കാർഡ്, ഭീം ആപ്