കൊടും ക്രൂരത; തൃശൂർ മെഡിക്കൽ കോളേജിൽ കോവിഡ് രോഗിയെ കട്ടിലിൽ കെട്ടിയിട്ടു
തൃശൂർ: തൃശൂർ മെഡിക്കൽ കോളേജിൽ കോവിഡ് രോഗിയെ കട്ടിലിൽ കെട്ടിയിട്ടതായി പരാതി, കടങ്ങോട് പഞ്ചായത്തിലെ ചിറമനേങ്ങാട് സ്വദേശിനി കുഞ്ഞു ബീവിക്കാണ് ഈ ദുര്യോഗം, കട്ടിലിൽ കെട്ടിയിട്ട ഇവർക്ക് രോഗം മൂർച്ഛിച്ചിട്ടും അധികൃതർ തിരിഞ്ഞ് നോക്കിയില്ലെന്ന്‌ പരാതിയുണ്ട്. കെട്ടിയിട്ട നിലയിൽ കട്ടിലിൽ നിന്ന് വീണ ഇവരുടെ തലയിൽ ഏഴ് തുന്നലുണ്ട്, കണ്ണിനടിയിലും മുഖത്തും പരിക്കുള്ളതായും പല്ല് ഇളകിയതായും ഇവരുടെ ബന്ധുക്കൾ ആരോപിച്ചു, ഇതേ വാർഡിൽ ചികിത്സയിലുള്ളവരാണ് താഴെ വീണ നിലയിൽ കുഞ്ഞുബീവിയുടെ ചിത്രങ്ങൾ പകർത്തി ഇവരുടെ ബന്ധുക്കൾക്ക് അയച്ച് കൊടുത്തത്, ഇവരുടെ ബന്ധുക്കളും കോവിഡ് ബാധിച്ച് ചികിത്സയിലാണ്.


കഴിഞ്ഞ ദിവസം കളമശേരി മെഡിക്കൽ കോളേജിൽ കോവിഡ് രോഗി ചികിത്സയിലെ അനാസ്ഥ മൂലം മരിച്ചു എന്ന ഡ്യൂട്ടി ഡോക്ടറുടെ വെളിപ്പെടുത്തലിന് പിന്നാലെ തൃശൂർ മെഡിക്കൽ കോളേജിൽ നിന്ന് ഇത്തരമൊരു വാർത്ത പുറത്ത് വന്നത് ഏറെ ആശങ്കക്ക് വഴി വെക്കും, ആശുപത്രികളിൽ മെച്ചപ്പെട്ട ചികിത്സ ലഭിക്കില്ല എന്ന ഘട്ടം വന്നാൽ ആളുകൾ ചികിത്സയോട് വിമുഖത കാണിക്കാനും വഴിയുണ്ട്.!0 comments