കൂപ്പുകുത്തി കോഴി വില, ആശങ്കയോടെ കർഷകർമലപ്പുറം: വൻ വിലയിടിവിൽ കോഴിവിപണി. കോഴി വില കുത്തനെ ഇടിഞ്ഞതോടെ ആശങ്കയിലാണ് കോഴി കർഷകർ. നിലവിൽ കിലോയ്ക്ക് 60 രൂപയാണ് മണ്ണാർക്കാട് വില. കോഴിക്കോട്, മലപ്പുറം, പാലക്കാട് ഭാഗങ്ങളാണ് മണ്ണാർക്കാട് ഏരിയയിൽ വരുന്നത്. 95, 100 രൂപവരെയാണ് ഒരു കിലോക്ക് ഫാമിൽ വരുന്ന ഉത്പാദന ചിലവ് . എന്നാൽ കിലോക്ക് 60 രൂപ മാത്രമാണ് നിലവിലുള്ള മാർക്കറ്റ് വില. കോഴിവിലയിൽ ഉണ്ടാവുന്ന ഈ ഇടിവ് കോഴി കർഷകരെ ദുരിതത്തിലാഴ്ത്തുകയാണ് . നിരവധി കാരണങ്ങളാലാണ് കോഴിവില ഇടിഞ്ഞത്. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കോഴിവില വലിയ രീതിയിൽ ഉയർന്നത് കാരണം പലരും കോഴി കൃഷിലേക്ക് തിരിഞ്ഞു. ഇത് മൂലം കോഴി ഇറച്ചിയുടെ സ്റ്റോക്കിൽ വലിയ വർദ്ധനവാണുണ്ടായത്. സ്റ്റോക്കിലുണ്ടായ ഈ വർധനവും,

ബലി പെരുന്നാൾ അടുപ്പിച്ചുണ്ടായ ബീഫിൻ്റെ ലഭ്യത കൂടുതലുമാണ് കോഴിവില കുത്തനെ ഇടിയാനുള്ള പ്രധാന കാരണമെന്ന് വിദക്തർ അഭിപ്രായപെട്ടു.

0 comments