
കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം 19 ദിവസമായി മോര്‍ച്ചറിയില്‍
ഒക്ടോബർ 2ന് മരിച്ച ദേവരാജന്റെ മൃതദേഹമാണ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത്. വീട്ടിൽ സ്ഥലമില്ലാത്തതിനാൽ ആരോഗ്യവകുപ്പ് സംസ്കരിക്കാമെന്ന് ഉറപ്പ് നല്‍കിയതാണെന്ന് ബന്ധുക്കള്‍ പറയുന്നു

കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം 19 ദിവസമായി മോര്‍ച്ചറിയില്‍. ഒക്ടോബർ 2ന് മരിച്ച പത്തനാപുരം മഞ്ചളളൂർ സ്വദേശിയായ ദേവരാജന്റെ മൃതദേഹമാണ് സംസ്കരിക്കാതെ തിരുവനന്തപുരം മെഡിക്കൽ കൊളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത്. വീട്ടിൽ സ്ഥലമില്ലാത്തതിനാൽ ആരോഗ്യവകുപ്പ് സംസ്കരിക്കാമെന്ന് ഉറപ്പ് നല്‍കിയതാണെന്ന് ബന്ധുക്കള്‍ പറയുന്നു. മറ്റൊരു കേസുമായി ബന്ധപ്പെട്ട് മരിച്ച ദേവരാജിന്റെ ഭാര്യ പത്തനാപുരം പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് വിവരം അറിയുന്നത്.