ഗുജറാത്തിൽ വ്യാജ മദ്യദുരന്തം; മരണം 24 ആയി: മദ്യം വിറ്റ ഒരാൾ അറസ്റ്റിൽ
ഗുജറാത്തിൽ വ്യാജ മദ്യദുരന്തത്തിൽ മരണം 24 ആയി. 45 പേർ ബോട്ടാഡ്, ഭാവ്നഗർ, അഹമ്മദാബാദ് എന്നിവിടങ്ങളിലെ ആശുപത്രികളിൽ ചികിത്സയിലാണ്. ഒട്ടേറെപ്പേർ ഗുരുതരാവസ്ഥയിലാണെന്ന് അധികൃതർ അറിയിച്ചു. മദ്യം വിറ്റതിന് ഒരാളെ അറസ്റ്റ് ചെയ്യുകയും രണ്ടുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. മദ്യദുരന്തത്തിന് ഇരയാക്കപ്പെട്ടവർ മൂന്ന് ഗ്രാമങ്ങളിൽ നിന്നുള്ളവരാണ്. തിങ്കളാഴ്‌ചയാണ് പലരും വ്യാജമദ്യം വാങ്ങി കഴിച്ചത്. സംഭവം അന്വേഷിക്കൻ സംസ്ഥാന സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. എടിഎസും സമാന്തരമായി അന്വേഷിക്കും. മദ്യത്തിന്റെ ഉൽപാദനവും ഉപയോഗവും വിപണനവും നിരോധിച്ചിട്ടുള്ള സംസ്ഥാനമാണ് ഗുജറാത്ത്.

0 comments