പി.എസ്.സി പൊതുപ്രാഥമിക പരീക്ഷ ഫെബ്രുവരിയിലേക്ക് മാറ്റിവെച്ചു

തിരുവനന്തപുരം: 10-ാം ക്ലാസ് വരെ വിദ്യാഭ്യാസം അടിസ്ഥാന യോഗ്യതയായ  തസ്തികകളിലേക്ക് തിരഞ്ഞെടുപ്പിനായുള്ള പൊതുപ്രാഥമിക പരീക്ഷ  മാറ്റിവെച്ചതായി കേരള പബ്ലിക് സർവിസ് കമ്മീഷൻ അറിയിച്ചു. ഡിസംബറിൽ നടത്താനിരുന്ന പരീക്ഷയാണ് കോവിഡ് വ്യാപന പശ്ചാത്തലത്തിൽ 2021 ഫെബ്രുവരിയിലേക്ക് മാറ്റിയത്. എന്നാല്‍ യു.പി.എസ്.എ, എൽ.പി.എസ്.എ പരീക്ഷകൾ നവംബർ 7, 24 തീയതികളിൽ വിവിധ ജില്ലകളിൽ നടക്കും. 


2000 പരീക്ഷാകേന്ദ്രങ്ങൾ ആവശ്യമായ ഈ പരീക്ഷയുടെ ഓരോ ഘട്ടത്തിലും ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾക്കാണ് പങ്കെടുക്കേണ്ടി വരുന്നത്. പൊതുഗതാഗത സംവിധാനം പൂര്‍വ്വ സ്ഥിതിയിലാകാതെ ‌ ഈ പരീക്ഷകൾ നടത്തുകയെന്നത് ബുദ്ധിമുട്ടാണ്. മാത്രമല്ല കോവിഡ് സുരക്ഷാ മാനദണ്ഡപ്രകാരം പരീക്ഷ കേന്ദ്രങ്ങള്‍ സജ്ജീകരിക്കുന്നതിൽ പ്രയാസം നേരിടുന്നതിനാലുമാണ് പരീക്ഷ മാറ്റിവെക്കുന്നതെന്ന് പി.എസ്.സി വ്യക്തമാക്കി.

 
  • Facebook
  • Twitter
  • LinkedIn

© SINCE 2018

THE JOURNAL. updated version 2020