പാതിരാത്രി ഭാര്യ വീട്ടിൽ കത്തിക്കുത്ത്; തൃക്കളയൂർ സ്വദേശി അറസ്റ്റിൽ


മുക്കം : അർദ്ധരാത്രി വീട്ടിലെത്തി ഭാര്യാ പിതാവിനെയും സഹോദരനെയും കുത്തിപ്പരിക്കേൽപ്പിച്ച കീഴുപറമ്പ് തൃക്കളയൂർ സ്വദേശി കുന്നത്ത് യാസർ അറഫാത്തിനെ മുക്കം പോലീസ് അറസ്റ്റ് ചെയ്തു.

ഭാര്യയുമായുള്ള വിവാഹബന്ധം വേർപിരിയാൻ കേസ് നടക്കുന്നതിനിടെയാണ് യാസർ അറഫാത്തിൻ്റെ അക്രമം. കഴിഞ്ഞ ദിവസം രാത്രി 11 മണിക്കാണ് ആക്രമണമുണ്ടായത്. യാസർ കാരശ്ശേരി പഞ്ചായത്തിലെ മൈസൂർപറ്റയിലെ ഭാര്യ വീട്ടിലെത്തി ഭാര്യാ പിതാവിനെയും സഹോദരനെയും കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ പിതാവ് മൈസൂർപറ്റ സ്വദേശി മൊയ്തീൻ കുട്ടിയെയും സഹോദരൻ സലാഹുദ്ദീനെയും കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

അക്രമ സമയത്ത് തന്നെ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മുക്കം പോലീസ് സ്ഥലത്തെത്തി യാസർ അറഫാത്തിനെ കസ്റ്റഡിയിലെടുത്തു. സംഭവത്തിനിടെ പരിക്കേറ്റ പ്രതിയെ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സ നൽകിയ ശേഷം കൊയിലാണ്ടി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ആറ് വർഷം മുമ്പ് വിവാഹിതരായ ഭാര്യയും യാസർ അറഫാത്തും മൂന്നുവർഷമായി കുടുംബ പ്രശ്നത്തെ തുടർന്ന് പിരിഞ്ഞു താമസിക്കുകയായിരുന്നു.

0 comments