മഞ്ചേരി മെഡിക്കൽ കോളേജിൽ കുട്ടികൾക്കായി ആധുനിക വൽക്കരിച്ച ഐ.സി.യു യൂണിറ്റ് പ്രവർത്തന സജ്ജമായി

മഞ്ചേരി : ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നവജാത ശിശുക്കളുടെ ചികിത്സ ഇനി ഹൈടെക്കാകും. ആധുനികവൽകരിച്ച ഐ.സി.യു യൂണിറ്റ് പ്രവർത്തന സജ്ജമായി. വായുജന്യരോഗങ്ങൾ തടയാൻ സാധിക്കുന്ന നെഗറ്റീവ് പ്രഷർ സംവിധാനത്തോടെയാണ് പുതിയ ഐ.സി.യു ഒരുക്കിയിരിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തന്റെ ഒരുകോടി രൂപ ചെലവഴിച്ച് എൻ.എച്ച്.എം നേരിട്ടാണ് പ്രവൃത്തികൾ പൂർത്തിയാക്കിയത്.



കിടക്കകൾ, ഐ.സി.യുവിലേക്കാവശ്യമായ മൾട്ടി പാര മോണിറ്റർ, എക്സ്റേ വ്യൂ പോയിന്റ്, ബെഡ്ഡ് ടേബിൾ, പോർട്ടബിൾ ഇ.ഇ.ജി, പോർട്ടബിൾ അൾട്രാ സൗണ്ട്, നെബുലൈസർ, ഇൻക്യൂബേറ്റർ തുടങ്ങിയ ഉപകരണങ്ങൾ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ മുഖേന എത്തിച്ചു. ബി ബ്ലോക്കിലെ നാലാം വാർഡും ഇതിനോട് ചേർന്നുള്ള രണ്ട് മുറികളും ഉപയോഗിച്ചാണ് ഐ.സി.യു സജജീകരിച്ചത്. പീഡിയാട്രിക് ഐ.സി.യുവിൽ ആദ്യം എച്ച്.ഡി.യുവിൽ (ഹൈ ഡിപ്പൻഡൻസി യൂനിറ്റ്) 6ഉം, വാർഡിൽ 25ഉം, കിടക്കകളുമാണ് സജ്ജമാക്കിയത്. ഐ.സി.യുവിൽ നിന്നും മാറ്റുകയും എന്നാൽ വാർ ഡിലേക്ക് മാറ്റാൻ സാധിക്കാത്തതുമായ കുട്ടികളെയാണ് എച്ച്.ഡി.യുവിൽ പ്രവേശിപ്പിക്കുക. ഏകീകൃത ഓക്സിജൻ സംവിധാനവും ഒരുക്കിയിട്ടുണ്ട്.

0 comments