സ്വര്‍ണക്കടത്ത് കേസില്‍ എം.ശിവശങ്കര്‍ പ്രതിയല്ലെന്ന് എന്‍.ഐ.എ

ശിവശങ്കറിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണക്കവെയാണ് പ്രോസിക്യൂട്ടര്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്. അറസ്റ്റിനുള്ള സാധ്യത മുൻനിർത്തിയാണ് ശിവശങ്കർ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്ത കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ പ്രതിയല്ലെന്ന് പ്രോസിക്യൂട്ടര്‍ കോടതിയില്‍. ശിവശങ്കറിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണക്കവെയാണ് പ്രോസിക്യൂട്ടര്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്.

അറസ്റ്റിനുള്ള സാധ്യത മുൻനിർത്തിയാണ് ശിവശങ്കർ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. കേസില്‍ ശിവശങ്കര്‍ പ്രതിയല്ലെന്ന് എന്‍.ഐ.എ നിലപാടെടുത്തതോടെ അദ്ദേഹത്തിന്‍റെ മുന്‍‌കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി തീര്‍പ്പാക്കി. കേസില്‍ ഇതുവരെ 11 തവണയായി അന്വേഷണ ഏജന്‍സികള്‍ നൂറു മണിക്കൂറിലേറെ ചോദ്യം ചെയ്തതായി ശിവശങ്കര്‍ കോടതിയില്‍ നല്‍കിയ ഹരജിയില്‍ പറഞ്ഞിരുന്നു.

 
  • Facebook
  • Twitter
  • LinkedIn

© SINCE 2018

THE JOURNAL. updated version 2020