സ്വാതന്ത്ര്യ സമരനായകരെഉൾപ്പെടുത്തിയുള്ള ഘോഷയാത്ര യിൽ സവർക്കറെ ഉൾപ്പെടുത്താൻ ശ്രമം

കിഴുപറമ്പ് GVHSS ന്റെ സ്വാതന്ത്ര്യ സമരനായകരെഉൾപ്പെടുത്തിയുള്ള ഘോഷയാത്ര യിൽ സവർക്കറെ ഉൾപ്പെടുത്താൻ ശ്രമം


PTAയും മറ്റു അധ്യാപകരും അറിയാതെ ഉൾപ്പെടുത്താനാണ് ശ്രമിച്ചത്കിഴുപറമ്പ്: കിഴുപറമ്പ് GVHSS ൽ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികത്തിന്റെ ഭാഗമായി 75 സ്വാതന്ത്ര്യ സമരനായകരെ പുനരാവിഷ്കരിച്ച് വർണാഭമായ നടത്തിയ ഘോഷയാത്രയിൽ

മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു, സുഭാഷ് ചന്ദ്രബോസ്, തുടങ്ങി 75 നേതാക്കളെ പുനരാവിഷ്കരിച്ചവരിൽ സംഘപരിവാർ നേതാവായ സവർക്കറെ ഉൾപ്പെടുത്താൻ ശ്രമം. ഡ്രസിങ് റൂമിലെ ഫോട്ടോ ഇപ്പോൾ വയറലാണ്. എന്നാൽ സംഭവം ശ്രദ്ധയിൽ പെട്ട ഉടനെതന്നെ മറ്റു അധ്യാപകർ തടയുകയും ഈ വേഷങ്ങൾ ഉൾപ്പെടുത്താൻ അനുവദിക്കാതിരിക്കുകയും ചെയ്തു. എന്നാൽ ശരീരത്തിൽ പേരെഴുതിയത് മാറ്റി രൂപം യാത്രയിൽ പങ്കെടുത്തിട്ടുണ്ട്. സംഭവം ചെയ്ത അധ്യാപകൻ സംഘപരിവർക്കാരനാണെന്ന് നാട്ടുക്കാർ പറയുന്നു. സ്കൂൾ തയ്യാറാക്കിയ 75 നേതാക്കളുടെ ലിസ്റ്റിൽ ഇവർ ഇല്ലെന്ന് മറ്റു അധ്യാപകരും PTA യും വ്യക്തമാക്കി.

0 comments