സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴ; കാലവർഷം ഇക്കുറി നേരെത്തെ എത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലെ മലയോര മേഖലകളിൽ ശക്തമായ മഴയുണ്ടാകും. അറബിക്കടലിൽ കാറ്റിന്റെ ശക്തി വർദ്ധിച്ചതിനാൽ കനത്ത കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുണ്ട്.


അതേസമയം തെക്ക് പടിഞ്ഞാറൻ കാലവർഷം ഈ ആഴ്ച അവസാനത്തോടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും തെക്കൻ ആൻഡമാൻ ഉൾക്കടലിലും എത്തുന്നതിനാൽ ഇത്തവണ മെയ് അവസാനം തന്നെ സംസ്ഥാനത്ത് കാലവർഷം ആരംഭിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഞായറാഴ്ചയോടെ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ ഉൾക്കടലിലും എത്തുന്ന കാലവർഷം 10 ദിവസമെടുത്ത് കേരളത്തിലെത്തും.

0 comments