സംസ്ഥാന പാത നവീകരണം; ഗതാഗത നിയന്ത്രണം ഇന്ന് മുതൽ

അരീക്കോട് :

എടവണ്ണ – കൊയിലാണ്ടി സംസ്ഥാന പാത നവീകരണത്തിന്റെ ഭാഗമായി ഇന്ന് മുതൽ 8 വരെ അരീക്കോട് വി.കെ.എം സൂപ്പർ മാർക്കറ്റ് മുതൽ മമത ജംഗ്ഷൻ വരെയുള്ള ഭാഗങ്ങളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.


മഞ്ചേരി-കൊണ്ടോട്ടി- എടവണ്ണ ഭാഗത്ത് നിന്ന് വരുന്ന ബസ്സുകൾ പോസ്റ്റ് ഓഫീസ് റോഡ് വഴി സ്റ്റാന്റിൽ പ്രവേശിച്ച് അതുവഴി തിരികെ പോവുക. മുക്കം- എടവണ്ണപ്പാറ ഭാഗത്ത് നിന്ന് വരുന്ന ബസ്സുകൾ പുതിയ ബസ്സ്സ്റ്റാന്റെ പരിസരത്ത് (മമത ജംഗ്ഷൻ) നിർത്തുകയും അവിടെ നിന്ന് തിരികെ സർവ്വീസ് ആരംഭിക്കുകയും ചെയ്യുക. ( നിലവിലെ ബസ്സ് സ്റ്റാന്റിൽ പ്രവേശിക്കരുത്. മുക്കം ഭാഗത്ത് നിന്ന് വരുന്ന ബസ്സ് ഒഴികെയുള്ള വാഹനങ്ങൾ പത്തനാപുരത്ത് നിന്ന് മൈത്രപാലം വഴിയും എടവണ്ണപ്പാറയിൽ നിന്നും വരുന്നവ പെരുംപറമ്പ് നിന്നും ഐ.ടി.ഐ- കാവനൂർ വഴിയും പോവേണ്ടതാണ്. മഞ്ചേരി- കൊണ്ടോട്ടി- എടവണ്ണ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ പോസ്റ്റ് ഓഫീസ് റോഡ് വഴി വൺ വേ ആയി മാത്രം പോവുക. നിലവിലുള്ള ബസ്സ് സ്റ്റാന്റെ റോഡിന്റെ ഇരുഭാഗങ്ങളിലുമുള്ള ഓട്ടോറിക്ഷകൾ മുഴുവൻ ചെറിയ സ്റ്റാന്റിൽ മാത്രം പാർക്ക് ചെയ്യുക.


0 comments