ഇടുക്കിയില്‍ 16കാരിയെ പീഡിപ്പിച്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍ഇടുക്കി നരിയമ്പാറയിൽ പതിനാറുകാരിയെ പീഡിപ്പിച്ച ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ. നരിയമ്പാറ സ്വദേശി മനു മനോജ്‌ ആണ് അറസ്റ്റിലായത്. പീഡനത്തിന് ഇരയായ ദലിത് പെൺകുട്ടി ഇന്നലെ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.

കഴിഞ്ഞ നാല് ദിവസമായി മനു മനോജ് ഒളിവിലായിരുന്നു. പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതോടെ പ്രതിഷേധം ഉയര്‍ന്നു. ഇയാളെ സംഘടനയില്‍ നിന്ന് പുറത്താക്കിയതായി ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ഇന്നലെ രാത്രിയോടെ അറിയിച്ചിരുന്നു. പിന്നാലെ ഇന്ന് രാവിലെയാണ് മനുവിനെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

0 comments