മഴ കെടുതി;വിച്ഛേദിക്കപ്പെട്ടത് മൂന്നരലക്ഷം കണക്ഷനുകള്‍. യുദ്ധകാലടിസ്ഥാനത്തില്‍ പരിഹരിക്കുമെന്ന് KSEB

മഴക്കെടുതിയില്‍ കെഎസ്ഇബിക്ക് 13.67 കോടിയുടെ നഷ്ടമുണ്ടായെന്ന് വിലയിരുത്തല്‍. മൂന്നരലക്ഷം വൈദ്യുതി കണക്ഷനുകള്‍ വിച്ഛേദിക്കപ്പെട്ടു. രണ്ടരലക്ഷം കണക്ഷനുകള്‍ പുനസ്ഥാപിച്ചു. ബാക്കിയുള്ളവ യുദ്ധകാലടിസ്ഥാനത്തില്‍ പരിഹരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. തല്‍ക്കാലം ഡാമുകള്‍ തുറക്കേണ്ട സാഹചര്യമില്ലെന്നും കെഎസ്ഇബി അറിയിച്ചു.


അതേസമയം അറബിക്കടലിലെ ന്യൂനമര്‍ദ്ദം ദുര്‍ബലമായതോടെ സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞു. എന്നാല്‍ തുലാവര്‍ഷത്തിന് മുന്നോടിയായിയുള്ള കിഴക്കന്‍ കാറ്റിന്റെ സ്വാധീനത്തില്‍ സംസ്ഥാനത്ത് ബുധനാഴ്ചയോടെ മഴ കനക്കും. ബുധനാഴ്ച്ച മുതല്‍ നാല് ദിവസത്തേക്ക് വ്യാപക മഴ തുടരും. ബുധനാഴ്ച തിരുവനന്തപുരം മുതല്‍ മലപ്പുറം വരെയുള്ള പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും. ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളില്‍ ഇനിയും മഴ തുടര്‍ന്നാല്‍ സ്ഥിതി ദുരിതത്തിലാവും.


0 comments

Recent Posts

See All

കോഴിക്കോട് : റെയിൽവേ സ്റ്റേഷനുകളിലെ ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിംഗ് മെഷീനുകളിൽ ഇന്നുമുതൽ ക്യു ആർ കോഡ് ഉപയോഗിച്ച് പണമടച്ച് ടിക്കറ്റെടുക്കാം. ജി പേ, പേ ടി എം, ഫോൺ പേ, റെയിൽവേ സ്‌മാർട്ട് കാർഡ്, ഭീം ആപ്