സ്ത്രീവിരുദ്ധ പരാമര്‍ശം; മുല്ലപ്പള്ളിക്കെതിരെ പൊലീസ് കേസെടുത്തു


സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പൊലീസ് കേസെടുത്തു. സോളാര്‍ കേസ് പ്രതി ഡി.ജി.പിക്ക് നല്‍കിയ പരാതിയിലാണ് കേസെടുത്തത്. പരാതിക്ക് ആധാരമായ പ്രസംഗം പരിശോധിച്ച ശേഷമാണ് നടപടി. തിരുവനന്തപുരം വനിത പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. നേരത്തെ ഇതേ വിഷയത്തില്‍ മുല്ലപ്പള്ളിക്കെതിരെ വനിത കമ്മീഷന്‍ കേസെടുത്തിരുന്നു.

യുഡിഎഫിന്‍റെ വഞ്ചനാ ദിനത്തോടനുബന്ധിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു മുല്ലപ്പള്ളിയുടെ വിവാദ പരാമര്‍ശം.ബലാത്സംഗത്തിന് ഇരയായ ആത്മാഭിമാനമുള്ള സ്ത്രീ മരിക്കും, അല്ലെങ്കില്‍ ബലാത്സംഗം ആവര്‍ത്തിക്കാതെ നോക്കും. അഭിസാരികയെ കൂട്ടുപിടിച്ച് രക്ഷപ്പെടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്.

0 comments