ഡി.എൽ.എഡിന് അപേക്ഷ ക്ഷണിച്ചുഡി.എൽ.എഡിന് അപേക്ഷ ക്ഷണിച്ചു. നവംബർ 23 വരെ അപേക്ഷിക്കാം


പ്രൈമറി സ്കൂൾ അധ്യാപകരാകാനുള്ള യോഗ്യത കോഴ്സായ ഡി.എൽ.എഡിന് (ടി.ടി.സി) അപക്ഷ ക്ഷണിച്ചു. അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 23. നേരത്തെ ടി.ടി.സി (ടീച്ചർ ട്രെയിനിങ് കോഴ്സ്) എന്ന പേരിൽ അറിയപ്പെട്ടിരുന്ന കോഴ്സ് നിലവിൽ ഡി.എൽ.എഡ് (ഡിപ്ലോമ ഇൻ എലമെന്ററി എജുക്കേഷൻ) എന്നാണ് അറിയപ്പെടുന്നത്.


നാലു സെമസ്റ്ററുകളായി രണ്ടുവർഷമാണ് കാലയളവ്. പരീക്ഷകൾ സെമസ്റ്റർ സമ്പ്രദായത്തിലായതിനാൽ ഓരോ സെമസ്റ്ററിലെ പരീക്ഷകൾക്കു ശേഷവും ഒഴിവുള്ള സ്ഥലങ്ങളിലേക്ക് ട്രാൻസ്ഫറിന് അപേക്ഷിക്കാവുന്നതാണ്


ഗവൺമെന്റ് സ്കൂളുകളിൽ വിദ്യാർത്ഥികൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ഈ മേഖലയിൽ ധാരാളം അവസരങ്ങളുണ്ട്. +2 മാർക്കടിസ്ഥാനത്തിലാണ് അഡ്മിഷൻ എടുക്കുന്നത്.


ശ്രേദ്ധിക്കേണ്ട കാര്യങ്ങൾ

• നവംബർ 23 വരെയാണ് അപേക്ഷകൾ സ്വീകരിക്കുക .

• അപക്ഷകൾ ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നേരിട്ടോ തപാലിലോ നൽകണം

• ഓൺലൈനായി അപേക്ഷ സ്വീകരിക്കില്ല

• ഒരു അപേക്ഷകന് ഒരു റവന്യൂ ജില്ലയിലെ സ്ഥാപനങ്ങളിലേക്കു മാത്രമേ അപേക്ഷിക്കാനാകൂ

• ഒന്നിലധികം ജില്ലകളിലേക്ക് അപേക്ഷിച്ചാൽ അയോഗ്യതയായി പരിഗണിക്കും

• പൂർണ്ണമായി പൂരിപ്പിക്കാത്ത അപേക്ഷകളും നിരസിക്കും

• എയ്ഡഡ് സ്വാശ്രയ സ്ഥാപനങ്ങളിലെ കമ്മ്യൂണിറ്റി - മാനേജ്മെന്റ് ക്വോട്ടയിലേക്ക് അതാത് സ്ഥാപനങ്ങളുടെ മാനേജർക്ക് പ്രത്യേക അപേക്ഷ സമർപ്പിക്കണം .


അപേക്ഷാ യോഗ്യത

• Plus Two തത്തുല്യ യോഗ്യതയോ 50 % മാർക്കോടെ നേടിയിരിക്കണം . എന്നാൽ യോഗ്യതാ പരീക്ഷ പാസ്സാകാൻ മൂന്നിൽ കൂടുതൽ അവസരം എടുത്തവർ യോഗ്യരല്ല .

• പിന്നോക്ക വിഭാഗങ്ങൾക്ക് യോഗ്യത പരീക്ഷയുടെ മാർക്കിൽ 5 % ഇളവുണ്ട് .

• പട്ടികജാതി - വർഗ വിഭാഗങ്ങൾക്ക് മാർക്ക് പരിധിയില്ല . അപേക്ഷകരുടെ പ്രായം 17 നും 33 നും ഇടയിലായിരിക്കണം .

• 2021 ജൂലൈ 1 എന്ന തീയതി വെച്ചാണ് പ്രായം കണക്കാക്കുന്നത്

0 comments