നിയമസഭയിലെ കയ്യാങ്കളി; കോടതിനടപടികള്‍ക്ക് സ്റ്റേയില്ല, സര്‍ക്കാരിന് തിരിച്ചടി


മന്ത്രിമാര്‍ പ്രതികളായ നിയമസഭ കയ്യാങ്കളിക്കേസില്‍ സര്‍ക്കാരിന് തിരിച്ചടി. വിചാരണ കോടതി നടപടികള്‍ സ്റ്റേ ചെയ്യണമെന്ന സര്‍ക്കാര്‍ കോടതി അംഗീകരിച്ചില്ല. മന്ത്രിമാര്‍ ഹാജരാകണമെന്ന വിചാരണ കോടതി നിര്‍ദ്ദേശം സ്റ്റേ ചെയ്യണമെന്ന ആവശ്യവും ഹൈക്കോടതി തള്ളി. മന്ത്രിമാരായ കെ.ടി ജലീലും ഇ.പി ജയരാജനും നാളെ കോടതിയില്‍ ഹാജരാകണം. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ 28 ന് ഹാജരാകണമെന്ന് തിരുവനന്തപുരം സി.ജി.എം കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു.

0 comments