പന്തിനുള്ളില്‍ കഞ്ചാവ് നിറച്ച് ജയിലിനുള്ളിലേക്ക് കടത്താന്‍ ശ്രമം: കയ്യോടെ പിടികൂടി


കഞ്ചാവ് കടത്താന്‍ പുതിയ മാര്‍ഗം ആവിഷ്‌കരിച്ച പ്രതികള്‍ മഹാരാഷ്ട്രയില്‍ പിടിയിലായി. ടെന്നീസ് ബോളിനുള്ളില്‍ കഞ്ചാവ് നിറച്ച് കടത്താനായിരുന്നു പദ്ധതി. കടത്താന്‍ ഉദ്ദേശിച്ചതോ, മഹാരാഷട്ര കോലാപൂര്‍ ജയിലിനുള്ളില്‍ കിടക്കുന്ന സുഹൃത്തിന് വേണ്ടിയും. 'നമ്പന്‍' സ്‌നേഹത്തിന് പക്ഷേ വലിയ ആയുസ്സുണ്ടായിരുന്നില്ല. ജയിലിനുള്ളിലേക്ക് സാധനം നിറച്ച പന്ത് എറിയാന്‍ തുനിഞ്ഞ പ്രതികളെ പൊലീസ് കയ്യോടെ പിടികൂടി.

ജയില്‍ പട്രോളിങ്ങിലുള്ള പൊലീസുകാരാണ് ജയില്‍ പരിസരത്ത് സംശയാസ്പതമായ രീതിയില്‍ മൂന്ന് പേര്‍ ചുറ്റിത്തിരിയുന്നത് കണ്ടത്. ചോദ്യം ചെയ്യലില്‍ പൂനെയില്‍ നിന്നുള്ളവരാണെന്ന് അറിയിക്കുകയായിരുന്നു. സുരക്ഷാ മേഖലയില്‍ ചുറ്റിത്തിരിയുന്നതില്‍ സംശയം തോന്നി കൂടുതല്‍ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് നിറച്ച ടെന്നീസ് ബോളുകള്‍ ഇവരുടെ പക്കലില്‍ നിന്ന് കണ്ടെത്തിയത്.

ജയിലിനുള്ളില്‍ കഴിയുന്ന കൂട്ടത്തില്‍ പെട്ടയാള്‍ക്ക് എത്തിക്കാനായിരുന്നു കഞ്ചാവ് കൊണ്ടുവന്നതെന്ന് പ്രതികളെ ഉദ്ധരിച്ച് പൊലീസ് പറഞ്ഞു. എന്‍.ഡി.പി.എസ് (നാര്‍കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈകോട്രോഫിക് സബ്സ്റ്റന്‍സ് ആക്ട്) നിയമം ചുമത്തി മൂവരേയും അറസ്റ്റ് ചെയ്തു. ഇവര്‍ ഇതിന് മുന്‍പും ജയിലിനുള്ളില്‍ കഞ്ചാവ് എത്തിച്ച് കൊടുത്തിരുന്നോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.

0 comments