വിജയ് ചിത്രം ‘ബിഗിൽ’ പോണ്ടിച്ചേരിയിൽ റീ- റിലീസ് ചെയ്‌തു


വിജയ് ഫുട്ബോള്‍ താരമായി അഭിനയിച്ച ആറ്റ്‍ലി ചിത്രം ബിഗില്‍ പോണ്ടിച്ചേരിയില്‍ റീ-റിലീസ് ചെയ്തു. 2019 ഒക്ടോബർ 25ന് പ്രദർശനത്തിനെത്തിയ ചിത്രം ഒരുവർഷം പൂർത്തിയാക്കിയ വേളയിലാണ് വീണ്ടും റിലീസ് ചെയ്തത്.

പോണ്ടിച്ചേരിയിലെ ഷൺമുഖു സിനിമാസിലാണ് ചിത്രം വീണ്ടും റിലീസ് ചെയ്തത്. ഒരു ദിവസം മൂന്ന് ഷോകളാണ് നടക്കുന്നത്. ലോക്ക് ഡൗണിന് ശേഷം തിയേറ്റർ തുറന്നപ്പോൾ വിജയ് ചിത്രമാണ് പ്രദർശിപ്പിച്ചിരിക്കുന്നത്‌.

വിജയ് ഇരട്ടവേഷത്തിലെത്തിയ ചിത്രം സ്പോര്‍ട്സ് ഡ്രാമാ ഗണത്തില്‍ പെട്ടതായിരുന്നു. നയന്‍താരയായിരുന്നു ചിത്രത്തിലെ നായിക. കതിർ, റീബ മോണിക്ക ജോൺ, ജാക്കി ഷ്രോഫ്, ഡാനിയൽ ബാലാജി, വിവേക്, യോഗി ബാബു, ആനന്ദ് രാജ് എന്നിവരാണ് മറ്റ് താരങ്ങള്‍. മെർസൽ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കെ.ജി.വിഷ്ണുവാണ് ഛായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത്. തെരി, മെര്‍സല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആറ്റ്‍ലിയും വിജയും ഒന്നിച്ച ചിത്രം കൂടിയായിരുന്നു ബിഗില്‍. ചിത്രം മികച്ച വിജയം നേടിയിരുന്നു.

0 comments