ബിഹാര്‍ വിദ്യാഭ്യാസമന്ത്രി രാജിവെച്ചു; രാജി സത്യപ്രതിജ്ഞ ചെയ്ത് മൂന്നാം ദിവസംബിഹാറിൽ വിദ്യാഭ്യാസ മന്ത്രി മേവ ലാൽ ചൗധരി രാജിവെച്ചു. നിതീഷ് കുമാർ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് മൂന്നാം ദിവസമാണ് അഴിമതി ആരോപണത്തെ തുടർന്ന് മന്ത്രി രാജിവെക്കുന്നത്. ജെഡിയു നേതാവായ മേവ ലാൽ ചൗധരിക്കെതിരെ 2017 മുതൽ തന്നെ അഴിമതി ആരോപണമുണ്ടായിരുന്നു.

തരാപൂരില്‍ നിന്നുള്ള ജെഡിയു എംഎല്‍എയായിരുന്ന മേവ ലാൽ ചൗധരിക്കെതിരെ 2017ല്‍ തന്നെ കേസെടുത്തിരുന്നു. ഭഗല്‍പൂര്‍ അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്‍റ് പ്രൊഫസര്‍, ജൂനിയര്‍ സയന്‍റിസ്റ്റ് തസ്തികളിലെ നിയമനങ്ങളില്‍ ക്രമക്കേട് നടത്തി എന്നായിരുന്നു ആരോപണം. ആ സമയത്ത് പ്രതിപക്ഷത്തായിരുന്ന ബിജെപിയുടെ പ്രതിഷേധത്തെ തുടര്‍ന്ന് മേവ ലാലിനെ പാര്‍ട്ടിയില്‍ നിന്ന് സ്പെന്‍ഡ് ചെയ്തിരുന്നു. പക്ഷേ അദ്ദേഹത്തിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നില്ല.

പാര്‍ട്ടിയില്‍ തിരിച്ചെത്തിയ മേവാ ലാല്‍ ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കുകയും വിദ്യാഭ്യാസ മന്ത്രിയാവുകയും ചെയ്തു. ആര്‍ജെഡി ഉള്‍പ്പെടെയുള്ള പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതോടെയാണ് മന്ത്രിയുടെ രാജി.

0 views0 comments
 
  • Facebook
  • Twitter
  • LinkedIn

© SINCE 2018

THE JOURNAL. updated version 2020