കേരള സാങ്കതിക സര്‍വകലാശാലയില്‍ പരീക്ഷാനടത്തിപ്പിന് പുതിയ മാര്‍ഗനിര്‍ദേശം


കൂട്ടക്കോപ്പിയടി കണ്ടെത്തിയ കേരള സാങ്കതിക സര്‍വകലാശാലയില്‍ പരീക്ഷാനടത്തിപ്പിന് പുതിയ മാര്‍ഗനിര്‍ദേശം. പരീക്ഷാര്‍ഥികള്‍ മൊബൈല്‍ ഫോണ്‍ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് കണ്ടെത്താന്‍ സംവിധാനമേര്‍പ്പെടുത്തും. പരീക്ഷാഹാളുകളില്‍ ഇനിമുതല്‍ മിന്നല്‍ പരിശോധനയുണ്ടാകും ഇതിനായി പ്രത്യേക നിരീക്ഷ സ്ക്വാഡുകള്‍ രൂപീകരിക്കുമെന്നും സാങ്കേതിക സര്‍വകലാശാല പ്രോ വൈസ് ചാന്‍സ് ലര്‍ ഡോ. അയ്യൂബ് മീഡിയവണിനോട് പറഞ്ഞു. സര്‍വകലാശാലകളെ പോലും ഞെട്ടിപ്പിക്കുന്ന കോപ്പിയടിയാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു

0 comments