ലോക്ഡൗണിനിടെ ആത്മഹത്യ ചെയ്തത് 173 കുരുന്നുകള്‍‍‍


സംസ്ഥാനത്ത് ലോക്ഡൗണിനിടെ ആത്മഹത്യ ചെയ്തത് 173 കുരുന്നുകള്‍‍‍.പൊലീസ് പുറത്തുവിട്ട കണക്കുകളിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. പത്തിനും 18 നുമിടയിലുള്ളവരിലാണ് ആത്മഹത്യ പ്രവണത കൂടിയത്. പാലക്കാട്, തിരുവനന്തപുരം റൂറല്‍, മലപ്പുറം, വയനാട്, ആലപ്പുഴ എന്നിവിടങ്ങളിലാണ് കൂടുതല്‍ ആത്മഹത്യകള്‍ നടന്നത്.

മാനസിക പിരിമുറുക്കമാണ് ഭൂരിഭാഗം ആത്മഹത്യകള്‍‌ക്കും പിന്നിലെന്നുമാണ് കണ്ടെത്തല്‍. ലോക്ഡൌണ്‍ തുടങ്ങിയ മാര്‍ച്ച് 23 മുതല്‍ ഈ മാസം വരെയുള്ള കണക്കുകളാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. 173 പേര്‍ ആത്മഹത്യ ചെയ്തതില്‍ 154 പേരും തൂങ്ങി മരിക്കുകയായിരുന്നു. മാനസിക പിരിമുറുക്കത്തിന് പുറമെ നിസാരമായ പ്രശ്നങ്ങള്‍ പോലും കാരണമായി മാറുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്.

0 views0 comments
 
  • Facebook
  • Twitter
  • LinkedIn

© SINCE 2018

THE JOURNAL. updated version 2020