മാരക്കാനയില്‍ മിശിഹയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്;

കാലം നീതി കാട്ടി... ഫുട്ബോള്‍ ദൈവങ്ങളും.. സാക്ഷാല്‍ മറഡോണക്ക് സാധിക്കാത്തത് ഫുട്ബോളിന്‍റെ മിശിഹക്ക് സാധ്യമായി. കിരീടമില്ലാത്ത 28 വര്‍ഷങ്ങള്‍ക്ക് അറുതി വരുത്തി മാരക്കാനയില്‍ അര്‍ജന്‍റീന. ഒരു ഗോളിന് നിലവിലെ കോപ്പ ജേതാക്കളെ തന്നെ കീഴടക്കി അര്‍ജന്‍റീനയുടെ കിരീടനേട്ടം. നീണ്ട 14 വര്‍ഷങ്ങള്‍ക്കിപ്പുറം ലോകം കാത്തിരുന്ന ആ ക്ലാസിക് ഫൈൈനലിന് ഇനി ഒരേയൊരു കിരീടാവകാശി. വെള്ളയും നീലയും ജഴ്സിയില്‍ മിശിഹയും കൂട്ടരും ലാറ്റിനമേരിക്കയുടെ കരുത്തരാരെന്ന ചോദ്യത്തിന് മറുപടി പറഞ്ഞുകൊണ്ട് ബ്രസീലില്‍ നിന്ന് മടങ്ങുന്നു. 28 വര്‍ഷങ്ങള്‍ക്ക് ശേഷം കലാശപ്പോരില്‍ ബ്രസീലിനെ മുട്ടുകുത്തിച്ച് അര്‍ജന്‍റീയുടെ കിരീടനേട്ടം.

കോവിഡ് ഇരകൾക്കു വേണ്ടി ഒരു മിനിറ്റ് മൗനം ആചരിച്ചാണ് മാരക്കാനയില്‍ ഫൈനല്‍ മത്സരത്തിന് ആദ്യ വിസില്‍ മുുഴങ്ങിയത്. ഫുട്‌ബോള്‍ ലോകം കാത്തിരുന്ന സ്വപ്ന ഫൈനലിന്‍റെ ആദ്യ പകുതി പിന്നിടുമ്പോള്‍ തന്നെ കളിയുടെ ആധിപത്യം അര്‍ജന്‍‌റീന കൈയ്യടക്കിയിരുന്നു. മത്സരത്തിന്‍റെ 22ാംമിനുട്ടിലാണ് ബ്രസീലിന്‍റെ ഹൃദയം തകര്‍ത്ത് അര്‍ജന്‍റീയുടെ ആദ്യ ഗോള്‍ വരുന്നത്. പതിവു നീലയും വെള്ളയും ജഴ്‌സിയിലായിരുന്നു അർജന്റീന. പരമ്പരാഗത മഞ്ഞക്കുപ്പായത്തിൽ ബ്രസീലും. ഡി മരിയയെ ആദ്യ ഇലവനില്‍ ഉൾപ്പെടുത്തിയാണ് കോച്ച് സ്‌കലോണി ടീമിനെ വിന്യസിച്ചത്. ആദ്യ പകുതിയിൽ നിർണായകമായതും ആ മാറ്റം തന്നെയാണ്.


ആദ്യ മിനിറ്റുകളിൽ മധ്യനിരയിലായിരുന്നു ഇരുനിരകളുടെയും കളി. നെയ്മറും റിച്ചാലിസണും ചേർന്നു നടത്തിയ ബ്രസീൽ മുന്നേറ്റങ്ങൾ അർജന്റീനയുടെ പ്രതിരോധ മതിലിൽ തട്ടി തകർന്നു. മറുവശത്ത് മെസ്സിക്കും ഡി മരിയയ്ക്കും ഫൈനൽ തേഡിൽ താളം കണ്ടെത്താനായില്ല. അതിനിടെയാണ് 22-ാം മിനിറ്റിൽ ആതിഥേയരെ ഞെട്ടിച്ച് ഗോളെത്തിയത്. റോഡ്രിഗോ ഡി പോൾ സ്വന്തം ഹാഫിൽ നിന്ന് നൽകിയ നീളൻ പാസ് ഡിഫൻഡർ റെനാൻ ലോദിയെ മറികടന്ന് മരിയയുടെ കാലുകളിൽ. മരിയയുടെ ചിപ്പ് ബ്രസീലിന്റെ ഹൃദയം തകർത്ത് ഗോളിലേക്കും.




1 view0 comments