കൊറോണ വൈറസിനെ കണ്ടെത്തി: ഇന്ത്യയില്‍ നിന്നുള്ള മീന്‍ ഇറക്കുമതി നിര്‍ത്തിവെച്ച് ചൈന


ഇന്ത്യയില്‍ നിന്ന് കയറ്റി അയച്ച മീനുകളില്‍ കൊറോണ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇറക്കുമതി നിര്‍ത്തിവെച്ച് ചൈന. ഇന്ത്യന്‍ കമ്പനിയായ ബസു ഇന്‍റര്‍നാഷണലിനാണ് ചൈന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ബസു ഇന്‍റര്‍നാഷണലിന്‍റെ മീന്‍ കയറ്റുമതി താത്ക്കാലികമായി വിലക്കിയതായി ചൈനയുടെ കസ്റ്റംസ് ഓഫീസറാണ് അറിയിച്ചത്. ചൈനയിലേക്ക് കയറ്റി അയച്ച കണവ മത്സ്യത്തിന്‍റെ പുറത്തെ പായ്ക്കറ്റുകളിലാണ് കൊറോണ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയത് എന്നും ചൈന അറിയിച്ചു. ഒരാഴ്ചത്തേക്കാണ് ഇറക്കുമതിക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പശ്ചിമബംഗാള്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ബസു ഇന്‍റര്‍നാഷണല്‍. ലോകമാകെ പിടിമുറുക്കിയ കോവിഡ് മഹാമാരിയുടെ ഉറവിടം ചൈനയായിരുന്നു.

0 comments