രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 78 ലക്ഷം കടന്നു; പുതിയ കേസുകള്‍ 53000


കഴിഞ്ഞ 24 മണിക്കൂറിനിടെ 53,370 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 78 ലക്ഷം കടന്നു. പുതിയതായി 650 മരണങ്ങള്‍ റിപ്പോർട്ട്​ ചെയ്​തു. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1.18 ലക്ഷത്തിനടുത്തെത്തി.

അവസാനം ലഭ്യമായ കണക്കുകള്‍ പ്രകാരം 78,14,682 കോവിഡ് കേസുകളാണ് ഇന്ത്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ദിവസത്തിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. അതേസമയം, രാജ്യത്ത്​ സജീവമായ കോവിഡ്​ കേസുകളുടെ എണ്ണം ക്രമാതീതമായി കുറയുന്നുണ്ട്. നിലവിൽ കോവിഡ് സ്ഥിരീകരിച്ച 680680 പേര്‍​ ചികിത്സലയിലുണ്ട്. രാജ്യത്തെ കോവിഡ് മരണനിരക്കും​ 1.51 ശതമാനമായി കുറഞ്ഞിട്ടുണ്ട്. പ്രതിദിന കോവിഡ് കണക്കില്‍ മഹാരാഷ്ട്രയെ മറികടന്ന് വീണ്ടും കേരളം ഒന്നാമതെത്തി. ഇന്നലെ കേരളത്തില്‍ 8,511 പേര്‍ക്ക് സ്ഥിരീകരിച്ചപ്പോള്‍ മഹാരാഷ്ട്രയില്‍ 7,347 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

0 comments