കോവിഡ് മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതിന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി


കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതിന് സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. മരിച്ചവരുടെ മുഖം അടുത്ത ബന്ധുക്കളെ കാണിക്കാം. മാനദണ്ഡങ്ങള്‍ പാലിച്ച് മതപരമായ സംസ്കാര ചടങ്ങുകള്‍ നടത്താം. സംസ്കാരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ക്വറന്‍റൈന്‍ നിര്‍ബന്ധമാണ്. മൃതദേഹം ലെയര്‍ ചെയ്തായിരിക്കും കൊണ്ടുവരിക. പിന്നീട് മുഖത്തെ സിബ്ബ് മാറ്റി മുഖം കാണാന്‍ അവസരമൊരുക്കും.

കൂടുതല്‍ ആളുകള്‍ സംസ്കാരച്ചടങ്ങില്‍ പങ്കെടുക്കരുത്. 60 വയസിന് മുകളില്‍ പ്രായമുള്ളവരും 10 വയസിന് താഴെ പ്രായമുള്ളവരും ഒരു കാരണവശാലും സംസ്കാരച്ചടങ്ങില്‍ പങ്കെടുക്കരുത്. ആരോഗ്യ പ്രവര്‍ത്തകരുടെ കൃത്യമായ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ആഴത്തിലുള്ള കുഴിയെടുത്ത് വേണം സംസ്കാരം നടത്താന്‍. ഇങ്ങനെയുള്ള നിര്‍ദേശങ്ങളാണ് ഇപ്പോള്‍ നല്‍കിയിട്ടുള്ളത്.

1 view1 comment
 
  • Facebook
  • Twitter
  • LinkedIn

© SINCE 2018

THE JOURNAL. updated version 2020