'ഗോ കൊറോണ' സമരനായകന്‍ രാംദാസ് അത്തേവാലക്ക് കോവിഡ്‌


കേന്ദ്ര മന്ത്രി രാംദാസ് അത്തേവാലക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് വ്യാപനത്തിനെതിരെ 'ഗോ കൊറോണ, കൊറോണ ഗോ..' മുദ്രവാക്യം വിളിച്ച് ലോകശ്രദ്ധ നേടിയിരുന്നു അത്തേവാല.

കോവിഡിനെ തുടര്‍ന്ന് മന്ത്രിയെ ദക്ഷിണ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് അദ്ദേഹത്തിന്‍റെ പാര്‍ട്ടിയും എന്‍.ഡി.എ സഖ്യകക്ഷിയുമായ റിപബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (എ) അറിയിച്ചു. കോവിഡ് സ്ഥിരീകരിക്കും മുന്‍പ് അത്തേവാല മുംബൈയില്‍ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്തിരുന്നു.

കോവിഡ് വ്യാപനത്തിനെതിരെ കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന പ്രാര്‍ഥനാ സമ്മേളനത്തിലാണ് രാംദാസ് അത്തേവാലയുടെ പ്രസിദ്ധമായ 'ഗോ കൊറോണ' മുദ്രാവാക്യം ഉയര്‍ന്നത്. സംഭവം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ വൈറലാവുകയായിരുന്നു. സന്യാസിമാര്‍ക്കും ഏതാനും ഡിപ്ലോമാറ്റുകള്‍ക്കുമൊപ്പം മുംബൈ ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ വെച്ചാണ് കൊറോണ സമരം നടന്നത്. രാജ്യസഭാ എം.പിയായ അത്തേവാല സാമൂഹ്യനീതി വകുപ്പ് മന്ത്രിയാണ്.

0 comments