അറസ്റ്റിന്‍റെ പേരില്‍ കോടിയേരി സെക്രട്ടറി സ്ഥാനമൊഴിയേണ്ടതില്ലെന്ന് സിപിഎം കേന്ദ്രകമ്മിറ്


ബിനീഷ് കോടിയേരിയുടെ അറസ്റ്റിന്റെ പേരില്‍ കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിയേണ്ടതില്ലെന്ന് കേന്ദ്ര കമ്മിറ്റി. ബിനീഷ് കോടിയേരിയുടെ കേസ് വ്യക്തിപരമാണ്. കേസുമായി പാർട്ടിക്ക് ബന്ധമില്ലെന്നാണ് കേന്ദ്ര കമ്മിറ്റിയുടെ നിലപാട്.

അതേസമയം ശിവശങ്കറിന്‍റേയും ബിനീഷ് കോടിയേരിയുടേയും അറസ്റ്റുകളില്‍ സിപിഎം പരസ്യമായി പ്രതികരിച്ചിട്ടില്ല. കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണത്തിനപ്പുറം ഒന്നും പറയാന്‍ നേതാക്കള്‍ തയ്യാറല്ല. എല്ലാ ചോദ്യങ്ങള്‍ക്കും ഒറ്റ ഉത്തരം നല്‍കി മുഖ്യമന്ത്രി ഒഴിഞ്ഞ് മാറി. പാര്‍ട്ടിക്ക് ഇതിന്‍റെയെല്ലാം ബാധ്യതകളില്‍ നിന്ന് ഒളിച്ചോടാന്‍ കഴിയുമോ എന്ന ചോദ്യമാണ് ഉയര്‍ന്ന് വരുന്നത്.

സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ നീക്കങ്ങളിലും പ്രതികരണം നടത്തുന്ന സിപിഎം ഇക്കാര്യങ്ങളില്‍ ഇതുവരെ മിണ്ടാത്തത് തന്നെ പാര്‍ട്ടി എത്തിപ്പെട്ട പ്രതിസന്ധിയെ സൂചിപ്പിക്കുന്നുവെന്നാണ് വിലയിരുത്തല്‍. അതേസമയം എന്തെങ്കിലും തെളിവുകള്‍ ഇല്ലാതെ അന്വേഷണ ഏജന്‍സി ആളുകളെ അറസ്റ്റ് ചെയ്യുമോ എന്ന ചോദ്യമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്.

0 comments