മുന്നാക്ക സംവരണം നടപ്പാക്കാന്‍ പി.എസ്.സി സ്വീകരിച്ച നടപടിക്കെതിരെ വിമര്‍ശനം രൂക്ഷം


മുന്നാക്ക സംവരണം നടപ്പാക്കാന്‍ പി.എസ്.സി സ്വീകരിച്ച നടപടിക്കെതിരെ വിമര്‍ശനം. സര്‍ക്കാര്‍ ഉത്തരവ് വരുന്നതിന് മുമ്പ് വിജ്ഞാപനം പുറപ്പെടുവിച്ച നിയമനങ്ങളില്‍കൂടി മുന്നാക്ക സംവരണം നടപ്പാക്കാന്‍ പി.എസ്.സി തീരുമാനിച്ചത് കീഴ്വഴക്കങ്ങളുടെ ലംഘനമെന്നാണ് വിമര്‍ശനം. നിയമത്തിന് മുന്‍കാല പ്രാബല്യം നല്‍കാനാണ് പി.എസ്.സി ശ്രമിച്ചതെന്ന് സംവരണ വിദഗ്ധര്‍ ആരോപിച്ചു. സാധാരണഗതിയില്‍ പുതിയൊരു നിയമമോ ചട്ടമോ നിയമന രീതിയോ വന്നാല്‍ ആ മാറ്റം വന്നതിനു ശേഷം പുറപ്പെടുവിക്കുന്ന വിജ്ഞാനപങ്ങളിലാണ് അത് നടപ്പാക്കുക.

വിജ്ഞാപനത്തില്‍ പറഞ്ഞിരിക്കുന്ന മാനദണ്ഡങ്ങളാണ് നിയമപരമായി നിലനില്‍ക്കുക എന്നതിനാലാണ് പുതുതായി വിജ്ഞാപനം പുറപ്പെവിടിക്കുന്നതില്‍ മാറ്റങ്ങള്‍ നടപ്പാക്കുന്നത്. കോടതി ഉത്തരവോ പ്രത്യേക സര്‍ക്കാര്‍ തീരുമാനങ്ങളോ ഉള്ളപ്പോള്‍ മാത്രമാണ് ഇതിന് അപവാദമുണ്ടാകുന്നത്. എന്നാല്‍ മുന്നാക്കസംവരണം നടപ്പാക്കിയപ്പോള്‍ ഈ കീഴ്വഴങ്ങളെല്ലാം പി.എസ്.സി ലംഘിച്ചു.

സാമ്പത്തിക സംവരണ ഏര്‍പ്പെടുത്തികൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് നിലവില്‍ വന്ന 2020 ഒക്ടോബര്‍ 23 ന് നിലനിലുള്ള വിജ്ഞാപനങ്ങള്‍ക്ക് മുന്നാക്ക സംവരണം ബാധകമാക്കാനാണ് പി.എസ്.സി ഇന്നലെ തീരുമാനിച്ചത്. ഒക്ടോബര്‍ 23ന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി അവസാനിക്കാച്ചാലേ വിജ്ഞാനപങ്ങളിലുള്ളവര്‍ക്കും സംവരണം ലഭിക്കു. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ആയിട്ടുള്ള വിജ്ഞാപനങ്ങളിലും സംവരണാനുകൂല്യം നല്‍കും. ഇതിനായുള്ള രേഖകള്‍ സമര്‍പ്പിക്കാന്‍ നവംബര്‍ 14 വരെ നല്‍കിയിട്ടുണ്ട്. മുന്നാക്ക സംവരണം നടപ്പാക്കന്നതില്‍ പി.എസ്.സി കാണിക്കുന്ന അമിത താത്പര്യത്തിന്‍റെ പ്രകടമായ സൂചനയായിട്ടാണ് ഈ നടപടികളെ വിദഗ്ദര് കാണുന്നത്.

0 views0 comments