facebook സെർവർ നിശ്ചലമായി: whatsApp ഖേദം പ്രകടിപ്പിച്ചത് ട്വിറ്ററിലൂടെ


ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ ഫേസ്ബുക്കിന്റെ സെർവർ നിശ്ചലമായി. രാത്രി 9 മണിയോടെയാണ് സെർവർ നിശ്ചലമായത്. ഫേസ്ബുക്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന വാട്സാപ്പ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ അപ്ലിക്കേഷനുകളും ഇത് മൂലം പ്രവർത്തനരഹിതമായി.

ഈ സാഹചര്യത്തിൽ വാട്സാപ്പ് ട്വിറ്ററിലൂടെ ക്ഷമാപണം നടത്തിയെങ്കിലും ഇത് സംബന്ധിച്ച് ഔദ്യോഗികമായി ഫേസ്ബുക്കിന്റെ ഭാഗത്ത് നിന്ന് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. പ്രശ്നം പരിഹരിച്ചുകൊണ്ടിരിക്കുകയാണെന്നാണ് whatsapp അറിയിച്ചിട്ടുള്ളത്

0 comments