മലപ്പുറം ജില്ലയിൽ നിന്നും രണ്ട് ദിവസത്തിനിടെ 'കാപ്പ' ചുമത്തി നാട് കടത്തിയത് നാല് പേരെ


ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തൃശൂർ മേഖലാ ഡി ഐ ജി. എ അക്ബർ ഒരു വർഷത്തേക്ക് ജില്ലയിലേക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തിയത് 4 പേരെ. കാളികാവ് പോലീസ് സ്റ്റേഷൻ പരിധിയിൽ ചെങ്കോട് താമസിക്കുന്ന തൊണ്ടിയിൽ വീട്ടിൽ സുഫൈൽ, പെരിന്തൽമണ്ണ പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട വലമ്പൂർ പണിക്കർകുന്നിൽ വീട്ടിൽ മുഹമ്മദ് ആദിൽ, പുത്തനങ്ങാടി ആലിക്കൽ വീട്ടിൽ ആസിഫ്, നിലമ്പൂർ ചക്കാലക്കുത്ത് പട്ടരാക്ക തെക്കിൽവീട്ടിൽ ശദാബ് എന്നിവരെയാണ് സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമ പ്രകാരം മലപ്പുറം ജില്ലയിൽ രണ്ട് ദിവസത്തിനിടെ നാട് കടത്തിയത്.ആദിൽ പെരിന്തൽമണ്ണ, മങ്കട പോലീസ് സ്റ്റേഷൻ പരിധികളിലായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. സുഫൈലിന്റെ പേരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ചതിന് കാളികാവ് പോലീസ് സ്റ്റേഷനിൽ മൂന്ന് കേസുകളുണ്ട്. ആസിഫിനെതിരെ പെരിന്തൽമണ്ണ, മങ്കട പോലീസ് സ്റ്റേഷൻ പരിധികളിലായി വധശ്രമം അടക്കം നിരവധി ക്രിമിനൽ കേസുകളുണ്ട്.


ശദാബിനെതിരെ ഏഴ് കേസുകളാണുള്ളത്. വീട്ടിൽ കയറി സ്ത്രീയെയും മകനെയും മർദിച്ച് ഭീഷണിപ്പെടുത്തിയ കേസ്, മധു എന്നയാളെ കാറിൽ നിന്നിറക്കി അക്രമിച്ച കേസ്, യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ് തുടങ്ങിയവയാണ് ഇയാൾക്കെതിരെയുള്ളത്. ജില്ലാ പോലീസ് മേധാവിയുടെ മുൻകൂർ അനുമതിയോടെ മാത്രമേ ജില്ലയിൽ പ്രവേശിക്കാൻ പാടുള്ളൂ.


ഇവർ ജില്ലയിൽ പ്രവേശിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ പെരിന്തൽമണ്ണ പോലീസിനെയോ (04933 227231, 9497987170) നിലമ്പൂർ പോലീസീനെയോ (04931 220241, 9497987173 94979806717173) ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് ഓഫീസിലോ (0483 2734993) അറിയിക്കണമെന്നും എസ് പി അറിയിച്ചു.

0 comments