കശ്മീരില്‍ നാല് സെെനികര്‍ക്ക് വീരമൃത്യു


കശ്മീരിലെ കുപ്‍വാരയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ സൈനികർക്ക് വീരമൃത്യു. മൂന്ന് സൈനികരും ഒരു ബി.എസ്.എഫ് ജവാനുമാണ് മരിച്ചത്. ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെയും സൈന്യം വധിച്ചു.

നി​യ​ന്ത്ര​ണ രേ​ഖ​യോ​ട് ചേ​ർ​ന്ന കു​പ്‌​വാ​ര​യി​ലെ മാ​ച്ചി​ൽ സെ​ക്ട​റി​ലാ​യി​രു​ന്നു ഏ​റ്റു​മു​ട്ട​ൽ ഉണ്ടായത്. ഒരു കമാന്‍ഡിംഗ് ഓഫീസർ ഉൾപ്പടെ നാല് സൈനികർക്കാണ് ജീവൻ നഷ്ടമായത്.

പ്ര​ദേ​ശ​ത്ത് ഇപ്പോഴും ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ക​യാ​ണ്. നി​യ​ന്ത്ര​ണ രേ​ഖ​യി​ൽ നു​ഴ​ഞ്ഞു​ക​യ​റ്റം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ബി​.എ​സ്.എ​ഫ് സേന പ്രതികരിച്ചതോടെയാണ് ഏറ്റു​മു​ട്ട​ൽ ആ​രം​ഭി​ച്ച​തെന്ന് പ്രതിരോധ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസം ഹിസ്ബുൽ മുജാഹിദീൻ തലവൻ സൈയ്ഫുള്ളയെ സൈന്യം വധിച്ചിരുന്നു.

0 comments

Recent Posts

See All

കോഴിക്കോട് : റെയിൽവേ സ്റ്റേഷനുകളിലെ ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിംഗ് മെഷീനുകളിൽ ഇന്നുമുതൽ ക്യു ആർ കോഡ് ഉപയോഗിച്ച് പണമടച്ച് ടിക്കറ്റെടുക്കാം. ജി പേ, പേ ടി എം, ഫോൺ പേ, റെയിൽവേ സ്‌മാർട്ട് കാർഡ്, ഭീം ആപ്