സ്കൂൾ തുറക്കുന്നതിനുള്ള മാർഗരേഖ പുറത്തിറക്കി


സ്‌കൂൾ തുറക്കുന്നതിന് മാർഗരേഖ പുറത്തിറക്കി. എട്ട് ഭാഗങ്ങളായി തയാറാക്കിയിട്ടുള്ള മാർഗരേഖ മുഖ്യമന്ത്രി അംഗീകരിച്ചു. ‘തിരികെ സ്‌കൂളിലേക്ക്’ എന്ന പേരിലാണ് മാർഗരേഖ. ആറ് വകുപ്പുകൾ ചേർന്ന് മാർഗരേഖ നടപ്പിലാക്കാനാണ് തീരുമാനം. വിദ്യാഭ്യാസ മന്ത്രിയും ആരോഗ്യ മന്ത്രിയും സംയുക്തമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇതുസംബന്ധിച്ച വിവരങ്ങൾ അറിയിച്ചത്.


സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിപുലമായ പി ടി എ കമ്മിറ്റി യോഗങ്ങൾ വിളിച്ചു ചേർക്കുമെന്നും വിദ്യാർത്ഥികളെ നേരിട്ടു ബന്ധപ്പെടുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.പൊതു നിർദ്ദേശങ്ങൾ


● സി.ബി.എസ്.ഇ ഉൾപ്പെടെ എല്ലാ സ്കൂളുകളും തുറക്കും.

● ആദ്യത്തെ രണ്ടാഴ്ച്ച ക്ലാസ് ഉച്ച വരെ മാത്രമായിരിക്കും.

● 1000 കുട്ടികളിൽ കൂടുതലുണ്ടെങ്കിൽ ആകെ കുട്ടികളുടെ 25 % മാത്രം ഒരു സമയത്ത് ക്യാമ്പസിൽ വരുന്ന രീതിയിൽ ക്ലാസ്സുകൾ ക്രമീകരിക്കേണ്ടതാണ്.

● ആഴ്ച്ചയിൽ ആറ് ദിവസവും സ്ക്കൂൾ പ്രവർത്തിക്കും പൊതു

● അവധിയില്ലാത്ത ശനിയാഴ്ച്ചകളിലും ക്ലാസ്•

● യൂണിഫോം നിർബന്ധമില്ല.

● ഉച്ച ഭക്ഷണത്തിന്റെ കാര്യം സ്കൂളുകൾക്ക് തീരുമാനിക്കാം.

● കുട്ടികൾക്ക് സ്കൂളിൽ വരാൻ രക്ഷാകർത്താക്കളുടെ സമ്മതം വേണം .

● ഒന്നു മുതൽ എഴു വരെയുള്ള ക്ലാസുകളിൽ ഒരു ബെഞ്ചിൽ രണ്ട് പേർ മാത്രം .

● കുട്ടികൾ മാസ്ക് ധരിക്കണം .

● കൈ കഴുകാൻ സോപ്പ്, വെള്ളം.

● താപനില പരിശോധിക്കും.

● ഡോക്ടർമാരുടെ സേവനം ഉറപ്പാക്കും.

● സ്കൂൾ പരിസരം നിരീക്ഷിക്കാൻ പൊലീസിന് നിർദ്ദേശം.

● കുട്ടികളെ സ്കൂളിലെത്തിക്കുന്ന വാഹനങ്ങളുടെ ഡ്രൈവർമാർ മറ്റ് താത്ക്കാലിക ജീവനക്കാർ എന്നിവർ രണ്ട് ഡോസ് വാക്സിൻ എടുത്തിരിക്കേണ്ടതാണ്.

● ഓട്ടോറിക്ഷകളിൽ മൂന്ന് കുട്ടികൾ മാത്രം .

● സ്കൂൾ ബസുകൾ ജനങ്ങളുടെ സഹായത്തോടെ ഇറക്കാൻ ശ്രമിക്കും.

● യാത്ര സൗജന്യമാക്കാൻ സ്വകാര്യ ബസ് ഉടമകളുമായി ചർച്ച ചെയ്യും.
0 comments