ഇനി ഐസ്ക്രീമിന് 18 ശതമാനം നികുതി. 5%ൽ നിന്നാണ് നികുതി 18%ആക്കി ഉയർത്തിയത്


ഐസ്ക്രീമിന്‍റെ നികുതി കുത്തനെ കൂട്ടി കേന്ദ്രസർക്കാർ. പാർലറുകളിൽ വിതരണം ചെയ്യുന്ന ഐസ്ക്രീമിന്‍റെ നികുതിയാണ് വർധിപ്പിച്ചത്. അഞ്ച് ശതമാനത്തിൽ 18 ശതമാനമായാണ് നികുതി കൂട്ടിയത്. ഐസ്ക്രീം പാർലറുകൾക്കകത്ത് വിതരണം ചെയ്യുന്ന ഐസ്ക്രീം നേരത്തെ തന്നെ തയാറാക്കിയതാണെന്നും അതിനാൽ 18 ശതമാനം നികുതി ഈടാക്കുമെന്നുമാണ് ഇതുമായി ബന്ധപ്പെട്ട് നധകാര്യമന്ത്രാലയത്തിന്‍റെ വിശദീകരണം.ജി.എസ്.ടി കൗൺസിൽ നിർദേശപ്രകാരമാണ് പുതിയ തീരുമാനം. ക്ലൗഡ് കിച്ചൻ/ സെൻട്രൽ കിച്ചൻ എന്നിവയുടെ നികുതി അഞ്ച് ശതമാനമായി നിജപ്പെടുത്താനും കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്. കാസിനോ, റേസ് ക്ലബ്, ഐ.പി.എൽ തുടങ്ങിയ പരിപാടികൾക്ക് 28 ശതമാനം നികുതി ഈടാക്കും.

0 comments