ശിവശങ്കര്‍ അഞ്ചാംപ്രതിയെങ്കില്‍ ഒന്നാംപ്രതി മുഖ്യമന്ത്രി: ചെന്നിത്തല


വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസില്‍ ശിവശങ്കര്‍ അഞ്ചാംപ്രതിയാണെങ്കില്‍ ഒന്നാംപ്രതി മുഖ്യമന്ത്രിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി അറിയാതെ അഴിമതി നടക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.

ഡിജിപിക്കെതിരെയും രൂക്ഷ വിമര്‍ശമാണ് ചെന്നിത്തല നടത്തിയത്. ഡിജിപി വലിയ അഴിമതിക്കാരനാണ്. പ്രതിപക്ഷ നേതാക്കൻമാരെ കള്ളക്കേസിൽ കുടുക്കി അപമാനിക്കാൻ ശ്രമിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

ലൈഫ് മിഷന്‍ ക്രമക്കേടില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ വിജിലന്‍സ് പ്രതി ചേര്‍ത്തതിന് പിന്നാലെയാണ് ചെന്നിത്തലയുടെ പ്രതികരണം. സ്വപ്ന സുരേഷ്, സരിത്, സന്ദീപ് എന്നിവരെയും പ്രതി ചേര്‍ത്ത് അന്വേഷണസംഘം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേസില്‍ സ്വപ്ന സുരേഷിനെ വിജിലന്‍സ് സംഘം ജയിലിലെത്തി ചോദ്യംചെയ്തു.

0 comments