രാജ്യത്ത് നൂറുകോടിയോടടുത്ത് വാക്സിനേഷൻ

രാജ്യത്തെ കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് വിതരണം നൂറുകോടിയോട് അടുക്കുന്നു. 70 കോടിയിലധികം പേരാണ് ഇതുവരെ ആദ്യ ഡോസ് സ്വീകരിച്ചത്. 29 കോടിയിലധികം പേര്‍ക്ക് രണ്ടാം ഡോസും വിതരണം ചെയ്തിട്ടുണ്ട്. ഇന്നലെ മാത്രം

37 ലക്ഷത്തിലധികം വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്തെ ഏറ്റവും ദുര്‍ബ്ബലമായ ജനവിഭാഗത്തെ കോവിഡില്‍ നിന്ന് സംരക്ഷിക്കുന്നതിനുള്ള ഉപാധിയാണ് പ്രതിരോധ കുത്തിവയ്പ്പ് എന്നും ഉന്നതതലത്തില്‍ നിരന്തരം സ്ഥിതി അവലോകനം ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യുന്നതായും മന്ത്രാലയം അറിയിച്ചു.0 comments