കാടാമ്പുഴ കൂട്ടക്കൊലക്കേസ് പ്രതി മുഹമ്മദ് ഷെരീഫ് വീണ്ടും ആത്മഹത്യയ്ക്ക് ശ്രമിച്ചു.


കാടാമ്പുഴ കൂട്ടക്കൊലക്കേസ് പ്രതി മുഹമ്മദ് ഷെരീഫ് വീണ്ടും ആത്മഹത്യയ്ക്ക് ശ്രമിച്ചു. പാലക്കാട് ജയിലിൽവച്ച് കൈ ഞരമ്പ് മുറിച്ചാണ് മുഹമ്മദ് ഷെരീഫ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പൂർണ്ണ ഗർഭിണിയായ യുവതിയെയും മകനെയും ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി ശിക്ഷാവിധിക്ക് തൊട്ടുമുൻപായിരുന്നു ആത്മഹത്യ ശ്രമം. പ്രതിയായ മുഹമ്മദ് ഷെരീഫിനെ ഇന്ന് പാലക്കാട് ജില്ലാ ജയിലിൽ നിന്ന് കോടതിയിലേക്ക് കൊണ്ടു വരാനിരിക്കേയാണ് സംഭവം. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിന് മുൻപ് പോലീസ് സ്‌റ്റേഷനിൽ വെച്ചും ഷെരീഫ് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു,

2017 മെയ് 22നായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. കാടാമ്പുഴ സ്വദേശി ഉമ്മു സല്‍മയും മകന്‍ ദില്‍ഷാദും കൊല്ലപ്പെട്ട കേസിലാണ് മുഹമ്മദ് ഷെരീഫ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. പൂർണ്ണ ഗർഭിണിയായിരുന്ന ഉമ്മുസൽമയെ പ്രതി കഴുത്തു ഞെരിക്കുമ്പോൾ ഗർഭസ്ഥ ശിശു പുറത്ത് വന്നിരുന്നു.0 comments