കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ ആറാം പതിപ്പ് 2022 ഫെബ്രുവരി 04 മുതൽ 06 വരെ

ഏഷ്യയിലെ തന്നെ വലിയ ലിറ്ററേച്ചർ ഫെസ്റ്റുകളിൽ ഒന്നായ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ആറാം പതിപ്പ് അടുത്ത വർഷം ഫെബ്രുവരി 04, 05, 06 ദിവസങ്ങളിലായി കോഴിക്കോട് കടപ്പുറത്ത് വച്ച് നടക്കും. പതിവിൽ നിന്നും ഒരു ദിവസം കുറച്ചാണ് ഫെസ്റ്റ് നടത്തുന്നത്. പരമാവധി ടെക്നോളജി ഉപയോഗിച്ച് തിരക്ക് കുറക്കാൻ ശ്രമിക്കുമെന്ന് അധികൃതർ അറിയിച്ചു. രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് മാത്രമായിരിക്കും പ്രവേശനം0 comments