കേരള സര്‍വകലാശാല നാളെ മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു.

കേരള സര്‍വകലാശാല നാളെ മുതല്‍ ഈ മാസം 29 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും . തിയറി , പ്രാക്ടിക്കല്‍ പരീക്ഷകളാണ് മാറ്റിയത്. മഴക്കെടുതികളുടെ പശ്ചാത്തലത്തിലാണ് പരീക്ഷകൾ മാറ്റി വെച്ചത്. എംജി യൂണിവേഴ്സിറ്റിയും പരീക്ഷകൾ മാറ്റി വെച്ചിരുന്നു. പി.എസ്.സി പരീക്ഷകള്‍ മാറ്റിവച്ചിരുന്നു.ഒക്ടോബര്‍ 21 , ഒക്ടോബര്‍ 23 ദിവസങ്ങളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പി.എസ്.സി പരീക്ഷകളാണ് മാറ്റിവച്ചത്. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് പിഎസ്.സി അറിയിച്ചു.

0 comments