ശബരിമല തീർഥാടകർക്കുളള കോവിഡ് മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു


ശബരിമല തീർഥാടകർക്കുളള കോവിഡ് മാർഗ നിർദേശങ്ങൾ സർക്കാർ പുറപ്പെടുവിച്ചു. നിലയ്ക്കൽ എത്തുന്നതിന് 24 മണിക്കൂർ മുൻപ് എടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് തീത്ഥാടകർ കയ്യിൽ കരുതണം. മല കയറുമ്പോഴും ദർശനത്തിനു നിൽക്കുമ്പോഴും രണ്ട് അടി അകലം പാലിക്കണം.

തീര്‍ഥാടകര്‍ മാസ്‌ക്ക് ഉറപ്പായും ധരിച്ചിരിക്കണം. തീർഥാടകർക്ക് ഒപ്പം വരുന്ന ഡ്രൈവർമാർക്കും സഹായികൾക്കും ഈ മാർഗ നിർദേശം ബാധകമാണെന്നും ആരോഗ്യ സെക്രട്ടറി പുറത്തിറക്കിയ മാർഗ നിർദേശത്തിൽ വ്യക്തമാക്കുന്നു.

0 comments