കുമ്മനം പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പായി


ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്‍ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പായി. പരാതിക്കാരനായ പി.ആർ ഹരികൃഷ്ണൻ കേസ് പിന്‍വലിച്ചു. പണം തരാനുള്ളവർ തുക തന്ന് തീർത്തതായും പരാതിക്കാരന്‍ പറഞ്ഞു. ആറന്മുള സ്വദേശിയായ പി.ആർ ഹരികൃഷ്ണന് നല്‍കിയ പാരാതിയില്‍ കുമ്മനത്തെ കൂടാതെ ബി.ജെ.പി എന്‍.ആർ.ഐ സെല്‍ കണ്‍വീനർ എന്‍. ഹരികുമാറുമടക്കം ആകെ ഒമ്പത് പ്രതികളാണുള്ളത്. 2018 -20 കാലയളവില്‍ പാലക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന കമ്പനിയില്‍ ഓഹരി ഉടമയാക്കാമെന്ന് വാഗ്ദാനം ചെയ്ത് 30,75000 രൂപ തട്ടിയെടുത്തെന്നാണ് പരാതി.

 
  • Facebook
  • Twitter
  • LinkedIn

© SINCE 2018

THE JOURNAL. updated version 2020