റാവുള-പണിയ ഗോത്ര ഭാഷയിലൊരു തകര്‍പ്പന്‍ മ്യൂസിക് വീഡിയോ; ഹിറ്റായി കുറു കുറേ ബ്രോസ്

വയനാട്ടിലെ ഒരുകൂട്ടം പണിയ യുവാക്കള്‍ ചുവടുവെച്ച മ്യൂസിക് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത് ദളിത്‌ ആക്ടിവിസ്റ്റും സംവിധായകനുമായ രൂപേഷ് കുമാര്‍ ആണ് റാവുള-പണിയ ഗോത്രഭാഷയിലെ വരികളോടെ പുറത്തിറങ്ങിയ മ്യൂസിക് വീഡിയോ കുറു കുറേ ബ്രോസ് ശ്രദ്ധേയമാകുന്നു. വയനാട്ടിലെ ഒരുകൂട്ടം പണിയ യുവാക്കള്‍ ചുവടുവെച്ച മ്യൂസിക് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത് ദളിത്‌ ആക്ടിവിസ്റ്റും സംവിധായകനുമായ രൂപേഷ് കുമാര്‍ ആണ്.വയനാട്ടിലെ രണ്ട് ഗോത്രവിഭാഗങ്ങളാണ് റാവുളയും പണിയയും. റാവുള വിഭാഗത്തില്‍ നിന്നുമുള്ള സുകുമാരന്‍ ചാലിഗദ്ധയാണ് മനോഹരമായ സംഗീത വീഡിയോക്ക് വരികളെഴുതിയത്. പണിയ വിഭാഗത്തിലെ വിനു കിടചുളയാണ് സംഗീതസംവിധാനം. ഗൂസ്ബൈറി ബുക്സ് ആന്‍റ് പബ്ലിക്കേഷന്‍സും ഒന്നിപ്പ് ഓണ്‍ലൈന്‍ മാസികയും ചേര്‍ന്നാണ് നിര്‍മാണം.

0 comments