വിവാഹം മുടക്കിയതിന് 'അയ്യപ്പനും കോശിയും' സ്റ്റൈലില്‍ ജെസിബി കൊണ്ട് കട തകര്‍ത്ത് യുവാവിന്റെ പ്രതികാര

കുട്ട മണിയുടെ കടമുറികള്‍ ജെ.സി.ബി ഉപയോഗിച്ച് ഇടിച്ച് നിരത്തുന്ന എസ്.ഐ അയ്യപ്പന്. അയ്യപ്പനും കോശിയും എന്ന സിനിമയിലെ മാസ് സീനുകളില്‍ ഒന്നാണിത്. തിങ്കളാഴ്ച രാവിലെ സമാനമായ ഒരു രംഗം കണ്ണൂര്‍ ചെറുപുഴ ഊമലയിലും അരങ്ങേറി.
സ്ഥലത്ത് ഒന്‍പത് വര്‍ഷമായി പലചരക്ക് കടയും ചായക്കടയും നടത്തുന്ന പുളിയാര്‍ മറ്റത്തില്‍ സോജിയുടെ കടമുറി അയല്‍വാസി ജെ.സി.ബി ഉപയോഗിച്ച് ഇടിച്ച് നിരത്തി.സംഭവവുമായി ബന്ധപ്പെട്ട് പ്ലാക്കുഴിയില്‍ ആല്‍ബിനെ ചെറുപുഴ പോലീസ് കസ്റ്റഡിയിലെടുത്തു.
രാവിലെ കട തുറന്ന സോജി ഒന്‍പത് മണിയോടെ ഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് പോയി. ഈ സമയത്താണ് ആല്ബിന് ജെ.സി.ബിയുമായി എത്തി കടമുറി ഇടിച്ച് നിരത്തിയത്. കട മുറിക്കൊപ്പം ഇതിനുളളില്‍ ഉണ്ടായിരുന്ന സാധനങ്ങളും ഫര്‍ണീച്ചറുകളും പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്.
തനിക്ക് വരുന്ന വിവാഹലോചനകള്‍ സോജി തുടര്‍ച്ചയായി മുടക്കുകയാണന്നും ഇതിലുളള വൈരാഗ്യമാണ് കട തകര്‍ക്കാന്‍ കാരണമെന്നുമാണ് ആല്ബിന് പൊലീസിന് നല്കിയ മൊഴി. എന്നാല്‍ ആരോപണം സോജി നിഷേധിച്ചിട്ടുണ്ട്.