'സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ പേരിലുള്ള വേട്ടയാടല്‍ വേണ്ട': പൊലീസിനോട് കോടതി


സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകളുടെ പേരിൽ ജനങ്ങൾക്കെതിരെയുള്ള പൊലീസ് നടപടിയിൽ അതൃപ്തി അറിയിച്ച് സുപ്രീംകോടതി. അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കണമെന്നും ഭരണകൂടം അതിര് ലംഘിക്കരുതെന്നും കോടതി അറിയിച്ചു. സോഷ്യൽ മീഡിയ പോസ്റ്റിന്റെ പേരിൽ ഒരു സംസ്ഥാനത്ത് നിന്ന് വ്യക്തികളെ രാജ്യത്തിന്റെ മറ്റിടങ്ങളിലെ പൊലീസ് സ്റ്റേഷനുകളിലേക്ക് വിളിച്ചുവരുത്തുന്നത് ശരിയായ പ്രവണതയല്ല. ഡൽഹി സ്വദേശിനിക്കെതിരായ ബം​ഗാൾ പൊലീസിന്റെ സമൻസ് പരി​ഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം.

കോവിഡ് ലോക്ക്ഡൗൺ നടപ്പിലാക്കുന്നതിൽ ബം​ഗാൾ സർക്കാർ വർ​ഗീയ വിവേചനം കാണിക്കുന്നുവെന്നായിരുന്നു ഡൽഹി സ്വദേശിനിയായ 29കാരി പോസ്റ്റിട്ടത്. ചില പ്രത്യേക സമുദായങ്ങൾ പാർക്കുന്ന സ്ഥലങ്ങളിൽ ബംഗാള്‍ സര്‍ക്കാര്‍ ലോക്ക്ഡൗണിന് ഇളവ് നൽകിയിരിക്കുകയാണെന്നു ആരോപണം. ഇതിനെതിരെ ബം​ഗാൾ പൊലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.

എന്നാൽ അറസ്റ്റിനെതിരെ ലോക്ക്ഡൗൺ തീരും വരെ കൊൽക്കത്ത ഹെെക്കോടതിയിൽ നിന്നും സ്റ്റേ വാങ്ങുകയായിരുന്നു യുവതി. എന്നാല്‍, സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ബം​ഗാളിൽ എത്താൻ പറഞ്ഞുള്ള പൊലീസിന്റെ സമൻസിനെതിരെ സുപ്രീംകോടതിയിൽ എത്തിയപ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം.

ഇന്ത്യയെ സ്വതന്ത്ര രാജ്യമായി നിലനിർത്തണമെന്ന് കോടതി ആവശ്യപ്പെട്ടു. പൗരൻമാർ ഭരണകൂടത്താൽ വേട്ടയാടപ്പെടുന്നത് തടയുന്നതിനാണ് സുപ്രീംകോടതി സ്ഥാപിതമായത്. സംസ്ഥാന സർക്കാരുകളും പൊലീസും അതിർവരമ്പ് ലംഘിക്കരുതെന്നും കോടതി ആവശ്യപ്പെട്ടു.

സോഷ്യൽ മീഡിയ പോസ്റ്റിന്റെ പേരിൽ നാളെ കൂടുതൽ സംസ്ഥാനങ്ങൾ ആളുകളോട് അതാത് സംസ്ഥാനങ്ങളിൽ ഹാജരാകാൻ ആവശ്യപ്പെട്ട് രം​ഗത്തെത്തുന്നത് അം​ഗീകരിച്ച് കൊടുത്താൽ അത് തെറ്റായ പ്രവണതക്ക് തുടക്കം കുറിക്കലാകുമെന്നും കോടതി നിരീക്ഷിച്ചു.

0 comments

Recent Posts

See All

കോഴിക്കോട് : റെയിൽവേ സ്റ്റേഷനുകളിലെ ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിംഗ് മെഷീനുകളിൽ ഇന്നുമുതൽ ക്യു ആർ കോഡ് ഉപയോഗിച്ച് പണമടച്ച് ടിക്കറ്റെടുക്കാം. ജി പേ, പേ ടി എം, ഫോൺ പേ, റെയിൽവേ സ്‌മാർട്ട് കാർഡ്, ഭീം ആപ്