
ബുധനാഴ്ച മുതൽ റിസര്‍വേഷനില്ലാത്ത തീവണ്ടികള്‍ ഓടിത്തുടങ്ങും : പ്രഖ്യാപിച്ചത് 9 ട്രെയിനുകള്‍.
സംഥാനത്ത് യാത്ര നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ തിരുവനന്തപുരം റെയില്‍വേ ഡിവിഷനില്‍ റിസര്‍വേഷനില്ലാത്ത തീവണ്ടികള്‍ ബുധനാഴ്ച മുതല്‍ ഓടിത്തുടങ്ങും. ഒൻപത് ട്രെയിനുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
തീവണ്ടികള്‍ നിര്‍ത്തിവെച്ച മാര്‍ച്ച് 24-നുശേഷം കാലാവധിയുണ്ടായിരുന്ന സീസണ് ടികെറ്റുകള്‍ ഈ വണ്ടികളില്‍ ഉപയോഗിക്കാം.

എക്സ്പ്രസ് സ്പെഷ്യല്‍ ട്രെയിനുകളായിട്ടാണ് ഇവ ഓടിക്കുന്നതെങ്കിലും പാസഞ്ചെറുകളെപ്പോലെ ഇവയ്ക്കും സ്റ്റോപ്പുകളുണ്ടാകും. ദീര്‍ഘദൂര എക്സ്പ്രസുകളില്‍ ജനറല്‍ കമ്ബാര്ടുമെന്റുകളിലെ റിസര്‍വേഷന്‍ തുടരും. സ്റ്റേഷനുകളില്‍ യാത്രക്കാര്‍ക്ക് വിശ്രമമുറികള്‍ ഉപയോഗിക്കാം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം.