ഉത്തരമേഖല ജലോത്സവം ജനുവരി 16ന്സി.എച്ച് ക്ലബ് കീഴുപറമ്പ് സംഘടിപ്പിക്കുന്ന ഇരുപതാമത് ഉത്തരമേഖലാ ജലോത്സവം 2022 ജനുവരി 16 ഞായറാഴ്ച കീഴുപറമ്പ് എടശ്ശേരികടവിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വർഷംതോറും നടത്തിവരാറുള്ള ജലോത്സവം അവസാനമായി 2019 നവംബർ 29 നായിരുന്നു നടന്നത്. ചാലിയാറിന്റെ വേൾഡ് കപ്പ് എന്നറിയപ്പെടുന്ന ഉത്തരമേഖലാ ജലോത്സവത്തിലെ നിലവിലെ ജേതാക്കൾ ഇരട്ടമുഴിയാണ്. കൊറോണ കാരണം രണ്ട് വർഷമായി മുടങ്ങിയ ജലോത്സവം വീണ്ടും തിരിച്ചെത്തുന്നതിന്റെ ആവേശത്തിലാണ് സംഘാടകരും നാട്ടുകാരും. ജലോത്സവത്തോടാനുബന്ധിച്ച് സാംസ്‌കാരിക ഘോഷയാത്രയും ഉണ്ടായിരിക്കുമെന്നും സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ നിരവധി പ്രമുഖ വ്യക്തികൾ പങ്കെടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

0 comments